People for Animals Trivandrum

Call Directions Website Contact the business

People for Animals Trivandrum People for Animals (PFA), Thiruvananthapuram (Reg. https://linktr.ee/peopleforanimalstrivandrum

No: 158/99 | A.W.B.I Recognition No: 23-2 / 2004-05) is a charitable organization that champions the cause of animals, and operates a full-fledged shelter along with a veterinary hospital since 2007. People for Animals (PFA), Thiruvananthapuram rescues an average of around 5-8 animals in distress on a daily basis, control dog population by sterilisation, conduct adoption drives every weekend, fights against cruelty to animals and conduct awareness programmes in Trivandrum and nearby districts. Our shelter runs on contributions from like-minded animal lovers and we do not have any corporate sponsors nor government grants.

30/09/2026

പേരൂർക്കട മാർക്കെറ്റിൽ അവിടത്തെ കടക്കാർ ഫീഡ് ചെയ്യുന്ന ഒരു നായയെ, ചിലർ വെട്ടി പരിക്കേൽപ്പിച്ചുവെന്ന പരാതി വന്നതിനെ തുടർന്ന് Cruelty Response Officer ആ സ്ഥലം സന്ദർശിച്ചപ്പോൾ കണ്ട
കാഴ്ച്ച. സ്വന്തം മക്കളെ പോലെ നായ്ക്കളെ സ്നേഹിക്കുന്ന അവിടത്തെ കച്ചവടക്കാർ. അവരെ സ്നേഹിച്ചാൽ അവർ നമ്മളെയും സ്നേഹിക്കും.
വലിയ ഒരു സമൂഹം ഈ സാധു ജീവികളെ വേട്ടയാടുമ്പോൾ,
തങ്ങളുടെ ജീവന് തുല്യം ഇവരെ സ്നേഹിക്കുന്ന പേരൂർക്കടയിലെ മാലാഖ മാർ.


 #ചരിത്രവിധികേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൂട്ടിലടയ്ക്കപ്പെട്ട കാട്ടന തിരികെ  കാട്ടിലേക്ക്.. 6 മാസം മുൻപ്  വയനാട് നി...
30/09/2026

#ചരിത്രവിധി
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൂട്ടിലടയ്ക്കപ്പെട്ട കാട്ടന തിരികെ കാട്ടിലേക്ക്.. 6 മാസം മുൻപ് വയനാട് നിന്ന് കൂട്ടിലാക്കിയ കാട്ടാനയായ മുട്ടിക്കൊമ്പനാണ് "ചട്ടപഠന"ത്തിൽ നിന്ന് മോചനം. സമസൃഷ്ടി എന്ന Federation of Animal Rights Organizations of Kerala കൊടുത്ത കേസ്സിലാണ് Kerala ഹൈ ക്കോടതി Man Animal conflict നെഞ്ചിന്റെ നിർണ്ണായക വിധി.. Advocate ശ്രീമതി രാധികാ രാജാശേഖരനാണ് സമസൃഷ്ടിക്ക് വേണ്ടി ഹാജരായത്..
കൂട്ടിൽ കേറിപ്പോയാൽ പിന്നെ കാട് കാണിക്കില്ല എന്ന വനം വകുപ്പിന്റെ ദുശീലത്തിനെയാണ് കോടതി ശരിക്കൊന്ന് തിരുത്തിയത് ഏത് വനഭൂമിയിലേക്ക് മാറ്റണം എന്ന തീരുമാനം ഒക്ടോബർ 7 ന് കോടതിയെ അറിയിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

29/09/2026

തിരുവനന്തപുരം, കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഒരു ഫീഡർ തെരുവ് നായയുടെ എട്ടോളം കുഞ്ഞുങ്ങളെ സംരക്ഷിച്ചിരിക്കുകയാണ്. അഞ്ച് ആണും മൂന്നു പെൺകുഞ്ഞുങ്ങളുമാണ്. ആ വ്യക്തി ഇവരെ ഇത്രയും പേരെ സംരക്ഷിക്കാനുള്ള അവസ്ഥ യിലല്ല. അതിനാൽ ഈ കുഞ്ഞുങ്ങളെ adopt ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
Cn: 9995028264



തിരുവനന്തപുരം കോർപറേഷൻ പിടിച്ചു കൊണ്ട് പോയ അമ്മ നായയുടെ കുഞ്ഞുങ്ങളാണ്. എല്ലാം പെൺകുട്ടികളാണ്. ഒരു ആനിമൽ ലൗവർ ഇവരെ സംരക്ഷ...
29/09/2026

തിരുവനന്തപുരം കോർപറേഷൻ പിടിച്ചു കൊണ്ട് പോയ അമ്മ നായയുടെ കുഞ്ഞുങ്ങളാണ്. എല്ലാം പെൺകുട്ടികളാണ്. ഒരു ആനിമൽ ലൗവർ ഇവരെ സംരക്ഷിച്ചിരിക്കുകയാണ്. ഈ മുത്തുമണികളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. Cn:919995000186

28/09/2026

കാട്ടായിക്കോണം.. ആരോ വഴിയിൽ ഉപേക്ഷിച്ച ലാബ്‌ ഒരു വീട്ടിൽ അഭയം തേടിയതാണ്.. കഴിഞ്ഞ ആഴ്ച്ച മാത്രം PFA റെസ്ക്യൂ ചെയ്തത് 5 ലാബുകളെ... എങ്ങിനെയാണ് ദ്രോഹികളെ ഈ സാധുക്കളെ ഇങ്ങിനെ തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ട് കിടന്നുറങ്ങുന്നത്!!😡

Donate to help us save more animals
81389 11223

28/09/2026

പൂജപ്പുരയിൽ ആരോ ഉപേക്ഷിച്ച മുറിവേറ്റ നായക്കുട്ടികൾ.. ഇപ്പോൾ ഷെൽട്ടറിൽ ചികിത്സയിൽ
Congrats PFA Rescue team

Donate to help us save more animals 81389 11223

28/09/2026

"എന്നെ രക്ഷിച്ച വള്ളിയെ ഞാൻ വിടൂല്ല അണ്ണാ ",😆
തിരുവനന്തപുരം കരകുളത്ത്‌
ഓടയിൽ വീണു പോയ നായയെ PFA team കരക്ക് കയറ്റിയപ്പോൾ

Donate to help us savemore animals
81389 11223

28/09/2026


തിരുവനന്തപുരം പട്ടം മരപ്പാലം കനാലിനുള്ളിലെ തിട്ടയിൽ പെട്ടു പോയ നായയെ PFA ടീം മുകളിലെത്തിക്കുന്നു.. രണ്ടു ദിവസമായി അവിടെ കുടുങ്ങിപ്പോയ നായയെ ആരും സഹായിക്കാൻ ശ്രമിച്ചില്ല. അടുത്ത കടയിലെ ഒരാൾ ഫയർ ഫോഴ്‌സിനെ അറിയിച്ചപ്പോൾ സ്ഥിരം മറുപടി കിട്ടി "തെരുവ് നായയാണോ? അത് കേറി0പ്പോക്കോളും ".. തെരുവ് നായ എന്ന ജീവിക്ക് വേദനയോ വിശപ്പോ ഇല്ല എന്ന മലയാളി പൊതു ബോധം!! എന്തായാലും നായ സുരക്ഷിതമായി കരയ്ക്ക് എത്തി.. Congrats PFA Rescue Team🌹

Donate to help us save more animals
81389 11223

28/09/2026



തിരുവനന്തപുരം ഉള്ളൂരിൽ ഒരു സ്ലാബിനിടയിൽ വീണു പോയ നായ്ക്കുഞ്ഞിനെ PFA റെസ്ക്യൂ ടീം പുറത്തെടുത്തു.. സഹസികനായ പട്ടിക്കുട്ടി മിടുക്കനായിരിക്കുന്നു. Congrats PFA rescue team

Donate to help us savemore animals
81389 11223

Collector Idukki ബഹുമാനപ്പെട്ട ഇടുക്കി കളക്ടർ,ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളെ തടസ്സപ്പെടുത്തിയിരുന്ന വേലികളും മറ്റ് തടസ്സ...
27/09/2026

Collector Idukki

ബഹുമാനപ്പെട്ട ഇടുക്കി കളക്ടർ,

ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളെ തടസ്സപ്പെടുത്തിയിരുന്ന വേലികളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം സ്വീകരിച്ച ധീരവും അഭിനന്ദനാർഹവുമായ നടപടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
വർഷങ്ങളായി മനുഷ്യ–ആന സംഘർഷത്തെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, ആനകളുടെ ആവാസവ്യവസ്ഥയുടെ തുടർച്ചയായ കൈയേറ്റവും സ്വാഭാവിക സഞ്ചാരപാതകളിലെ തടസ്സങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന വസ്തുതയാണ്. ആനകൾക്ക് തലമുറകളായി ഉപയോഗിച്ചുവരുന്ന വഴികൾ മനുഷ്യനിർമ്മിത തടസ്സങ്ങളാൽ അടയുമ്പോഴാണ് പല സംഘർഷങ്ങളും കൂടുതൽ രൂക്ഷമാകുന്നത്.
അത്തരം തടസ്സങ്ങൾ നീക്കം ചെയ്ത് ആനകൾക്ക് അവരുടെ സ്വാഭാവിക സഞ്ചാരപാതകൾ തിരികെ നൽകാനുള്ള നടപടി അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് ശക്തമായ എതിർപ്പുകളും സമ്മർദ്ദങ്ങളും ഉണ്ടായിട്ടും നിയമത്തിനും വന്യജീവികളുടെ അവകാശങ്ങൾക്കും മുൻതൂക്കം നൽകി ഈ നടപടി സ്വീകരിച്ച ഭരണകൂടത്തിന്റെ നിലപാട് പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്.
ആനകളെ മാത്രം ‘പ്രശ്നം’ ആയി കാണാതെ, മനുഷ്യ–ആന സംഘർഷത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള സമീപനമാണ് ദീർഘകാല പരിഹാരത്തിലേക്കുള്ള വഴി. ആനത്താരകൾ സംരക്ഷിക്കുകയും അനധികൃത തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നത് അതിന്റെ നിർണായക ഭാഗമാണ്.
ഈ നടപടി ഒറ്റപ്പെട്ട ഒന്നായി നിൽക്കാതെ, ഇടുക്കിയിലെ എല്ലാ പ്രധാന ആനസഞ്ചാരപാതകളും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവയിലെ കൈയേറ്റങ്ങളും തടസ്സങ്ങളും തുടർച്ചയായി നീക്കം ചെയ്യുന്നതിനുള്ള ശക്തമായ നടപടികളിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരാവകാശത്തെ മാനിക്കുകയും, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനകാരണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഈ നടപടിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ആശംസകളോടെ 🌹

Address

Valiarathala, Machel P. O
Thiruvananthapuram
695571

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919061607700

Alerts

Be the first to know and let us send you an email when People for Animals Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to People for Animals Trivandrum:

Shortcuts

Share

Category