18/07/2026
ആരും ഇറോം ശർമിളയെ മറന്നിട്ടുണ്ടാകില്ലല്ലോ, മണിപ്പൂരിലെ പട്ടാള നീയമമായ AFSPA അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 16 വർഷമാണ് ശർമിള നിരാഹാരം കിടന്നത്. ജീവൻ പോകുമെന്ന ഘട്ടത്തിലും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത ശർമിളക്ക് മൂക്കിലൂടെയാണ് ശരീരത്തിന് ആവശ്യമായ ഭക്ഷണം നൽകിയിരുന്നത്.
ഇതിൽ പത്ത് വർഷം പൂർണ്ണമായും കോൺഗ്രസും, രാഹൂൽഗാന്ധിയും, ഇടതുപക്ഷങ്ങളും ഭരണം നടത്തുമ്പോഴായിരുന്നു. ഒരു സഹതാപവും എങ്ങും കണ്ടില്ല. ഇപ്പോൾ സോനം വാങ്ചുക്കിനായി കരയുന്ന സോ കോൾഡ് സെലബ്രിറ്റീസിനേയും കണ്ടില്ല.
അവസനം നരേന്ദ്രമോദിയുടെ സർക്കാരാണ് മണിപ്പൂരിൽ നിന്ന് AFSPA യും, പട്ടാള ഭരണവും പിൻവലിച്ച് ഇറോം ശർമിളയുടെ സമരം അവസാനിപ്പിച്ചത്.
16 വർഷം ഇറോം ശർമിളക്ക് കിടക്കാമെങ്കിൽ, 20 ദിവസം കിടന്നാൽ സോനം വാങ്‌ചുക്ക് ചത്തുപോകുമെന്ന നെരേറ്റീവ് അങ്ങ് നാലായി മടക്കി വെച്ചാൽ മതി. ഇവിടെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലൊരു ശ്രീജിത്ത് നിരാഹാരം കിടപ്പുണ്ട് വർഷങ്ങളായി..
ഇനി സോനം വാങ്ചുക്ക് മരണപ്പെടുമെന്ന് വന്നാൽ ഇറോം ശർമിളയുടെ കാര്യത്തിൽ ചെയ്തതുപോലെ മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകും..
ഇനി ആരാണ് സോനം വാങ്ചുക്കിനെ അറിയാത്തവർക്കായി..
ചൈനയോടും, പാക് അധിനിവേശ കാശ്മീരിനോടും അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെ ഒരു സ്വയംഭരണ പ്രദേശം ആക്കണമെന്ന നിഷ്കളങ്കമായ ആഗ്രഹത്തോടെ യുവാക്കളെ തെരുവിലിറക്കി കലാപം നടത്തിച്ചെന്ന കുറ്റത്തിന് വിചാരണ നേരിടുന്ന വ്യക്തി. നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്.
നമ്മുക്കറിയാം ഇന്ത്യയുടെ ഏറ്റവും സെൻസിറ്റീവായ പ്രദേശമാണ് ലഡാക്ക്. ഒന്നല്ല രണ്ട് അധിനിവേശങ്ങൾ തടയുക എന്ന ഡ്യൂട്ടിയാണ് ആർമി അവിടെ ചെയ്യുന്നത്. പണ്ട് പാക്കിസ്ഥാനുമായി യുദ്ധം നടന്ന കാർഗിൽ ഒക്കെ ലഡാക്ക് പ്രവശ്യയിലാണ്.
വെറും 3 ലക്ഷത്തിന് താഴെയാണ് ഇവിടുത്ത് ജനസംഖ്യ. കേരളത്തിലെയൊരു പാർലമെന്റ് മണ്ഡലത്തിൽ ഇതിന്റെ മൂന്നിരട്ടി ജനസംഖ്യയുണ്ട്. അത്തരമൊരു പ്രദേശം സംസ്ഥാനം ആക്കണമെന്നാണ് വാങ്ചുക്കിന്റെ ആവശ്യം.
സംസ്ഥാനം ആക്കിയാൽ രാജ്യത്തിന്റെ ഫെഡറൽ സിസ്റ്റത്തിന്റെ ഭാഗമായി കേന്ദ്രത്തിന്റെ റോള് കുറയും. ബംഗാളിലെ മമതസർക്കാർ പോലൊരു ഭരണം വന്നാൽ ലെഡാക്ക് കൈവിട്ടുപോകുമെന്നും, ബംഗ്ലാദേശിനെപ്പോലെ ആയിരിക്കില്ല ചൈനയുമായുളള അതിർത്തി തർക്കമെന്നും അറിയുന്നത് കൊണ്ടാണ് ഇന്ത്യൻ സൈന്യം ലഡാക്കിലെ തെരുവിൽ കലാപവുമായി ഇറങ്ങിയവരെ ഒരു മയവുമില്ലാതെ വെടിവെച്ചതും, വാങ്ചുക്കിനെ തൂക്കിയെടുത്ത് ഉളളിലിട്ടതും..
( 2019 ൽ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെയാണ് കേന്ദ്രം ലഡാക്കിനെ ജമ്മു കാശ്മീരിൽ നിന്ന് വേർപെടുത്തി കേന്ദ്രഭരണ പ്രദേശമാക്കിയത്. ലഫ്: ഗവർണ്ണറാണ് ഇവിടുത്തെ ഭരണം നടത്തുന്നത്. എന്നാൽ ലഡാക്കിന് MP ഉണ്ട്. ഭൂമി ശാസ്ത്രപരമായി വളരെ വലുതാണേലും ജനസംഖ്യപരമായി ഏറ്റവും ചെറിയ ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ലെഡാക്ക്).
ഇനി സോനം വാങ്ചുക്ക് കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിലെത്തി നിരാഹാരം കിടക്കാനുളള കാരണം പറയാം..
സോനം വാങ്ചുക്ക് നേതൃത്വം നൽകുന്ന സംഘടനയായ സെക്‌മോളിന്റെ (SECMOL - Students' Educational and Cultural Movement of Ladakh) FCRA ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, ദേശീയ പരമാധികാരത്തെക്കുറിച്ചുള്ള പഠനത്തിന് വിദേശ പണം സ്വീകരിച്ചു, FCRA അക്കൗണ്ടിൽ നിന്നും സ്വന്തം അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചു തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ 2025ൽ വന്ന വാർത്ത. https://timesofindia.indiatimes.com/india/centre-cancels-fcra-licence-of-wangchuks-ngo/articleshow/124134459.cms
ഇമ്മാതിരി പണിയെല്ലാം ചെയ്ത ഇതിയാൻ പത്ത് ദിവസം നിരാഹാരം കിടന്നാൽ കേന്ദ്രം വന്ന് കുനിഞ്ഞ് നിൽക്കുമെന്ന് തോന്നുന്നുണ്ടോ. സെലബ്രീറ്റിസിനെ കൊണ്ട് പോസ്റ്റ് ഇടീച്ച് കുറച്ചധികം പണം നഷ്ടപ്പെടുത്താം എന്നതല്ലൊതെ ഒരു ചുക്കും നടക്കാൻ പോണില്ല..
✍🏻 Nithin Molly