Feathers Aviary

Feathers Aviary birds and birds related accessories

04/07/2025

മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം; പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്തെ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം. മങ്കട സ്വദേശിനിയായ പെൺകുട്ടിയുടെ മരണമാണ് നിപ മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവാണ്.

നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നില ഗുരുതമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പെൺകുട്ടി മരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനിൽ തുടരുകയാണ്.

അതിനിടെ നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണമെന്നും ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Wild mask beauty 💚💛🖤
29/06/2025

Wild mask beauty 💚💛🖤

Memories 💚💚❤️❤️
29/06/2025

Memories 💚💚❤️❤️

💚❤️💚❤️
16/06/2022

💚❤️💚❤️

Finches nest box
06/04/2022

Finches nest box

Thanks for your support..
31/12/2020

Thanks for your support..

സൺ കൊന്യൂർ ദക്ഷിണ അമേരിക്കയിലെവടക്കുകിഴക്കൻ തീരദേശപ്രദേശങ്ങളായ ബ്രസീൽ ഗയാന എന്നീപ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാവനമേഖലകളില...
30/12/2020

സൺ കൊന്യൂർ

ദക്ഷിണ അമേരിക്കയിലെ
വടക്കുകിഴക്കൻ തീരദേശ
പ്രദേശങ്ങളായ ബ്രസീൽ ഗയാന എന്നീ
പ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാ
വനമേഖലകളിലാണ് സൺകോന്യൂറുകൾ കാണപ്പെടുന്നത്. ഇവർ ഇവിടെയുള്ള വനങ്ങളിലെ താഴ്വരകളിൽ ഉള്ള വരണ്ട് പ്രദേശങ്ങളിലെ വൃക്ഷങ്ങളിലാണ് സാധാരണ ഇവരുടെ ആവാസകേന്ദ്രം. എന്നാൽ വർധിച്ചുവന്ന വനനശീകരണവും വേട്ടയാടലും മൂലം ഇന്ന് സൺ-കോന്യൂറുകളുടെ എണ്ണം ഈ
മേഖലയിൽ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇന്ന് ഇവിടെ ഉള്ളതിനേക്കാൾ എത്രയോ പതിമടങ്ങ് സൺ-കൊന്യുറുകൾ ലോകത്തിലെ
വിവിധ ഭാഗങ്ങളിൽ കൂടുകളിൽ അടയ്ക്കപ്പെട്ട് കഴിയുകയാണ്.

ആകാശത്തിലൂടെ പൊൻ സൂര്യകിരണങ്ങൾ തൂകി പറന്നുപോകുന്ന പക്ഷികൾ ആയതുകൊണ്ടാണ് ഇവർക്ക്
സൺ-കോന്യൂർ എന്ന പേര് ലഭിച്ചത്.
ഇവരുടെ ശരീരവലിപ്പം 30 സെൻറീമീറ്റർ
ആണ് ചിറകുകൾക്ക് 5.75 സെൻറീമീറ്റർ
മുതൽ 6.36 സെൻറീമീറ്റർ വലിപ്പവും. വാൽ 12 സെൻറീമീറ്റർ മുതൽ 14 സെൻറീമീറ്റർ വരനീളവുമുണ്ട്.

പ്രായപൂർത്തിയായ ഒരു സൺകോന്യൂറിന് ശരീരഭാരം 110- ഗ്രാം മുതൽ 120 ഗ്രാം വരെയാണ്.പ്രായപൂർത്തിയായ ഒരു പക്ഷിയുടെ നെറ്റിയും പുറംഭാഗവും ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന തൂവലുകളാണ്. കണ്ണുകളുടെ പുറം ഭാഗം ചുവപ്പും, ശരീരത്തിൻറെ അടിഭാഗം മഞ്ഞയിൽ ഓറഞ്ച് കലർന്ന തൂവലും. ചിറകുകളിൽ മഞ്ഞയും പച്ചയും തൂവലും വശങ്ങളിലും ആഗ്ര ഭാഗങ്ങളിലും കറുപ്പിൽ നീലകലർന്ന തൂവലുകളാണ്. മഞ്ഞയും ഇളംപച്ചയുംകലർന്ന വാലുകളുടെ അഗ്രഭാഗം കറുപ്പിൽ നീല കലർന്നതാണ്. എന്നാൽ വാലുകളുടെയും ചിറകുകളുടെയും
അടിഭാഗം നേരിയ ഇരുണ്ട നിറമാണ്.ഇതുകൂടാതെ തവിട്ടുനിറത്തിലുള്ള
കണ്ണുകൾ. കണ്ണുകൾക്ക് ചുറ്റും വെളുത്ത
നിറത്തിലുള്ള വളയങ്ങൾ, കറുത്ത നിറത്തിലുള്ള ചുണ്ടുകൾ, ഇളം തവിട്ടു
നിറത്തിൽ കറുപ്പുകലർന്ന കാലുകൾ,
കറുത്ത നഖങ്ങൾ. എന്നിവയാണ് സൺകോന്യൂറുകളെ മറ്റു പക്ഷികളിൽനിന്നും
വ്യത്യസ്തമാക്കുന്നത്. കുഞ്ഞുങ്ങൾ
ആയിരിക്കുന്ന സമയത്ത് സൺകോന്യൂറുകളുടെ ശരീരത്തിൽ കൂടുതലും പച്ചനിറത്തിലുള്ള തൂവലുകളാണ്. ഇത് ഓരോ പ്രായത്തിലും തൂവലുകൾ
കൊഴിഞ്ഞു പുതിയ തൂവലുകൾ വരുന്നതിനനുസരിച്ച് നിറം മാറി കൂടുതൽ
സൗന്ദര്യമുള്ളവരായി മാറുന്നു.

വടക്കു-കിഴക്കൻ തെക്കേ അമേരിക്കൻ
സുന്ദരികളായ സൺ-കോന്യൂറുകൾക്ക്
ഇന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള
ആരാധകരുണ്ട്. ഏതൊരു പക്ഷി സ്നേഹിയുടെയും ശ്രദ്ധയെ ആകർഷിക്കുകയും അവരിൽ ആരാധന തോന്നിക്കുകയും ചെയ്യുന്ന ശരീര ഭംഗിയുള്ള പക്ഷികളാണ് സൺകോന്യൂറുകൾ. എന്നാൽ ഇവരുടെ ശബ്ദം ചില സന്ദർഭങ്ങളിൽ നമുക്ക്
അരോചകം ഉളവാക്കും. കേരളത്തിലെ
കാലാവസ്ഥയിൽ ഇണങ്ങിച്ചേർന്ന്
വളരുകയും നല്ലരീതിയിലുള്ള പ്രജനനം
കാഴ്ച വെക്കുകയും ചെയ്യുന്ന
പക്ഷികളാണ് സൺ-കോന്യൂറുകൾ.

ആഹാരം:
സൺ-കോന്യൂറുകൾക്ക് പൊതുവേ നല്ല പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ് അതിനായി അവരുടെ ആഹാരത്തിൽ ധാരാളം
ഫലവർഗങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉണങ്ങിയ ധാന്യങ്ങളും
(കഴുകി ഉണക്കിയത്) ശുദ്ധമായ ജലവും
ഉൾപ്പെടുത്തണം. ഇത് സൺകോന്യൂറുകളുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയും
വർദ്ധിക്കുന്നതിനും സഹായകരമാകും.
ആഹാരങ്ങൾ കൊടുക്കുന്നതിന് ചില
ചിട്ടവട്ടങ്ങൾ വെയ്ക്കുന്നത് നല്ലതായിരിക്കും. രാവിലെ ശുദ്ധമായ ജലവും, ഫലവർഗങ്ങളും, പച്ചക്കറികളും, മുളപ്പിച്ചതോ, കുതിർത്തതോ ആയി ധാന്യങ്ങളും മൃദു ആഹാരങ്ങളും
കൊടുക്കുകയും ഉച്ചയോടുകൂടി അതെല്ലാം
എടുത്തുമാറ്റുകയും ഉച്ചകഴിഞ്ഞ്
ഉണങ്ങിയ ധാന്യങ്ങൾ കൊടുക്കുകയും
വൈകുന്നേരം അതെടുത്തു മാറ്റുകയും
ചെയ്യണം. ഇതു കൂടാതെ ഒരു
ദിവസത്തിന് ആവശ്യമായ ആഹാരം
മിതമായ അളവിൽ മാത്രം കൊടുക്കുക.
പക്ഷികളിൽ കൂടുതലും അസുഖങ്ങൾ
പകരുന്നത് ആഹാരത്തിലൂടെയും
ജലത്തിലൂടെയും ആണ് അതുകൊണ്ട് പൂർണമായും സുരക്ഷിതമായ മാർഗ്ഗങ്ങളുപയോഗിച്ച് വേണം ആഹാരവും
ശുദ്ധമായ ജലവുംദിവസവും പക്ഷികൾക്ക് നൽകാൻ.

കുഞ്ഞുങ്ങൾ ആയിരിക്കുന്ന സമയം മുതൽ പ്രായപൂർത്തി ആകുന്നതുവരെ സൺ-കോന്യൂറുകളുടെ ആഹാരത്തിൽ
ഭൂരിഭാഗവും ഫലവർഗങ്ങളും പച്ചക്കറികളും നൽകുന്നത് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും തൂവലുകൾക്ക്
നല്ല ഭംഗി കിട്ടുന്നതിനും സഹായകരമാകും. ഇതുകൂടാതെ മിതമായ അളവിൽ ഉണങ്ങിയ
ധാന്യങ്ങളും കുതിർത്തതും മുളപ്പിച്ചതും
ആയ പയറുവർഗങ്ങൾ മൃദു
ആഹാരങ്ങൾ എന്നിവയും അവരുടെ
ആഹാരത്തിൽ ഉൾപ്പെടുത്തണം. എല്ലാദിവസവും ഒരുപോലെയുള്ള
ആഹാരക്രമങ്ങൾ മാറ്റി അതിൽ
വ്യത്യസ്തത വരുത്തുന്നത് ആഹാരം
പാഴാക്കാതെ പക്ഷികൾ കഴിക്കുന്നതിന്
സഹായകരമാകും.

പ്രജനനത്തിനുവേണ്ടി
തയ്യാറാക്കുന്ന സൺ-കോന്യൂറുകൾക്ക്
അവരുടെ ആഹാരത്തിൽ ഫലവർഗങ്ങളുടെയും, പച്ചക്കറികളുടെയും അളവ് കുറച്ച് മാംസ്യം (PROTEIN) കൂടുതലുള്ള വിവിധയിനം ധാന്യങ്ങൾ, കുതിർത്തതോ മുളപ്പിച്ചതോ ആയ പയറുവർഗ്ഗങ്ങൾ എന്നിവ ആഹാരങ്ങൾ ഉൾപ്പെടുത്തണം. ഇതു കൂടാതെ ധാതുലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃത മൃദു ആഹാരങ്ങളും ഈ സമയത്ത് അവർക്ക് നൽകണം. ഏതൊരു കാരണവശാലും അപര്യാപ്തത ഉണ്ട് എന്ന് പ്രതീക്ഷിച്ച് അനാവശ്യമായ വൈറ്റമിൻ മരുന്നുകൾ കൊടുക്കുകയാണ് എങ്കിൽ അത്
പക്ഷികളുടെ ആരോഗ്യത്തദോഷകരമായി ബാധിച്ചേക്കാം.

കുഞ്ഞുങ്ങൾ ഉള്ളസമയത്ത് സൺ-കോന്യൂറുകൾക്ക് കൂടുതലായി
ഫലവർഗങ്ങളും പച്ചക്കറികളും മൃദു
ആഹാരങ്ങളും കുറച്ച് ധാന്യങ്ങളും
നൽകണം. കുതിർത്തതോ മുളപ്പിച്ചതോ
ആയ പയറുവർഗ്ഗങ്ങൾ ഒഴിവാക്കുന്നത്
നല്ലതാണ്. കുഞ്ഞുങ്ങൾക്ക് കൂടുതൽ
ഇഷ്ടമുള്ള ആഹാരങ്ങൾമാതാപിതാക്കൾ
തിരഞ്ഞ കൊടുക്കാറുണ്ട് അതുകൊണ്ട് എല്ലാ
ദിവസവും വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ച് അവർക്ക് ആവശ്യമായി ആഹാരങ്ങൾ ഏതെന്ന് മനസ്സിലാക്കി അത് കൂടുതൽ നൽകുന്നത് ഒരു പക്ഷി സ്നേഹിയുടെ വിജയലക്ഷ്യമാണ്.

പ്രജനനത്തിനാവശ്യമായ കൂടുകൾ:
പ്രജനനത്തിനായി കൂടുകൾ ഒരുക്കുമ്പോൾ
വായുസഞ്ചാരം സൂര്യപ്രകാശം എന്നിവ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുകൾക്ക് പരമാവധി നീളം 6-അടി, വീതി 3-അടി, പൊക്കം 4- അടിയും ഉണ്ടായിരിക്കണം.അതോടൊപ്പം
പ്രജനനത്തിന് ഉപയോഗിക്കുന്ന
BREEDING BOX മിനിമം പൊക്കം 18-ഇഞ്ച്, വീതി 12-ഇഞ്ച്, നീളം 12-ഇഞ്ച്, ഹോൾ 3-ഇഞ്ചും വേണം ഇത് തടികളിൽ നിർമിക്കുന്നതാണ് കൂടുതൽ ഉത്തമം.ഇതുകൂടാതെ BREEDING BOX നു ഉള്ളിൽ ചിന്തേര് പൊടി (WOOD SHAVINGS) കൂടി നൽകണം.

കൂടുകൾ തറയിൽ നിന്നും മൂന്നടി പൊക്കത്തിൽ കുറയാതെ സ്ഥാപിക്കണം. അതുകൂടാതെ കൂടുകൾ ഒന്നിനുമുകളിൽ ഒന്നായി വയ്ക്കുന്നത് സൺ-കോണ്ണൂറുകളുടെ പ്രജനനത്ത ബാധിക്കും. അതുകൊണ്ട് അവരുടെ കൂടുകൾ വരിവരിയായി നിരത്തി
തറയിൽ നിന്നും മൂന്നടി ഉയരത്തിൽ
സ്ഥാപിക്കണം. കൂടുതൽ സ്വകാര്യത്
കിട്ടുന്ന രീതിയിൽ കൂടുകൾ
നിർമ്മിക്കുകയാണ് എങ്കിൽ അത് പ്രജനനത്തെ കൂടുതൽ ഉത്തേജിപ്പിക്കും.

കൂടുകളിലെ പ്രജനനം
വ്യത്യസ്തങ്ങളായ രണ്ടു മാതാപിതാക്കളുടെ ഇരുപത്തിനാല് മാസം പ്രായമുള്ള പൂർണ്ണ
ആരോഗ്യവാന്മാരായ ആൺ-പെൺ
സൺ-കോന്യൂറുകളെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ പാർപ്പിച്ച് നല്ല പോഷകസമൃദ്ധമായ ആഹാരം നൽകി
പ്രജനനത്തിനുവേണ്ടി തയ്യാറാക്കാം. ഈ
കാലയളവിലെല്ലാം അവരെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ
അത് പരിഹരിച്ച് കൊടുക്കുകയും വേണം.
പ്രജനനത്തിന് മുൻകൈയെടുക്കുന്നത് ആൺ സൺ-കോന്യൂറുകളാണ് അതിൻറെ ആദ്യപടിയായി പകൽ സമയങ്ങളിൽ അടയിരിക്കൽ അവർ BREEDING BOX പരിശോധിക്കുകയും പ്രജനനത്തിനായി പെൺ സൺ കോന്യൂറുകൾക്ക് ആഹാരം നൽകി
പ്രേരിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ ഇത്
ദിവസങ്ങളോളം ഉണ്ടാകാം.പ്രജനനത്തിന് പെൺ സൺ-കോന്യൂറുകൾ തയ്യാറാകുന്നതോടുകൂടി അവർ ഇണചേരുകയും ചെയ്യും, ഇണ ചേർന്ന് കഴിഞ്ഞാൽ പൊതുവേ ആൺ സൺ-കോമ്പൂറുകൾ പെൺ സൺ-കോന്യൂറുകൾക്ക് കൂടുതൽ സംരക്ഷണം നൽകും. ഈ സമയത്ത് മറ്റ്
ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങൾ
അവർക്കുണ്ടായൽ ആൺ സൺ- കോണൂറുകളും,പെൺ സൺ-കോനറുകളും ആക്രമാശക്തരാകും. ഇണചേരലിന് ശേഷം, പെൺ സൺ-കോന്യൂറുകൾ കൂടുതൽ സമയവും BREEDING BOX ൽ ചെലവഴിക്കും. മുട്ട ഇടുന്നതിനുമുമ്പ് പെൺ സൺ-കോണൂറുകളുടെ അടിവയർ വീർത്തു
വരികയും അവരുടെ കാലുകൾ
അകത്തി തൂവലുകൾ ചെറിയ രീതിയിൽ
ഉയർത്തിയ നിലയിലും കാണപ്പെടാറുണ്ട്.
പെൺ സൺ-കോന്യൂറുകൾ രണ്ടോ ഇടവിട്ട ദിവസങ്ങളിൽ മൂന്നു മുതൽ നാല് വെളുത്ത മുട്ടകൾ വരെ ഇടാറുണ്ട്. (ചില സന്ദർഭങ്ങളിൽ അതിൽ കൂടുതൽ മുട്ടകൾ ഇടാറുണ്ട്. പെൺ
സൺ-കോന്യൂറുകൾ ആണ് കൂടുതലും
അടയിരിക്കുന്നത് ചില സന്ദർഭങ്ങളിൽ
രണ്ടു പേരും ചേർന്ന് അടയിരിക്കാറുണ്ട്.
ഇതോടൊപ്പം ആഹാരം കഴിക്കുന്നതിനായി പെൺ സൺ-കോന്യൂറുകൾ കൂടിനു പുറത്തുവരികയും ചില സന്ദർഭങ്ങളിൽ ആൺ സൺ-കോന്യൂറുകൾ പെൺ സൺ-
കോന്യൂറുകൾക്കുവേണ്ടി ആഹാരം കൂടിനുള്ളിൽ എത്തിച്ചു കൊടുക്കാറുണ്ട്.
ഇരുപത്തിമൂന്ന് മുതൽ ഇരുപത്തി എട്ട്
ദിവസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞ്
കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഈ സന്ദർഭത്തിൽ മാതാപിതാക്കൾ
ചേർന്നാണ് കുഞ്ഞുങ്ങൾക്ക് ആഹാരം
നൽകുന്നത്. പന്ത്രണ്ട് മുതൽ പതിനാല്
ദിവസം ആകുമ്പോൾ തൂവലുകൾ
ചെറുതായി വന്നുതുടങ്ങും. ഏഴ് മുതൽ എട്ട് ആഴ്ച ആകുമ്പോൾ ചിറകുകൾ പൂർണമായും വളരുകയും ബോക്സ്കളിൽ നിന്നും പുറത്തുവരികയും പറക്കാൻ
തുടങ്ങുകയും മാതാപിതാക്കളോടൊപ്പം ആഹാരം കഴിക്കുകയും ചെയ്യും. തൊണ്ണൂറ് ദിവസം പ്രായമായ സൺ-കോന്യൂർ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ
സഹായമില്ലാതെതന്നെ ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി
ജീവിക്കാൻ തുടങ്ങുകയും ചെയ്യും. ഈ
സമയത്ത് ഇവരെ മാറ്റി മറ്റു കൂടുകളിൽ പാർപ്പിക്കാം

വനങ്ങളിൽ ലഭിക്കുന്ന ആഹാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കൂടുകളിൽ നമ്മൾ സൺ-കോന്യൂറുകൾക്ക് ആഹാരം നൽകുന്നത്.അതുകൊണ്ട് അവരുടെ പ്രജനനത്തിനും വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. വനങ്ങളിൽ വർഷത്തിൽ
ഒരുതവണ് മാത്രമാണ് സൺ-കൊന്യൂർ റുകൾ
പ്രജനനം നടത്തുന്നത് എന്നാൽ
കൂടുകളിൽ ഇത് വ്യത്യസ്തമായി രണ്ടാ
അതിൽ കൂടുതലോ തവണ നടക്കാറുണ്ട്.
അവരുടെ ജീവിതശൈലിയിലുണ്ടായ
മാറ്റങ്ങളാണ് ഇതിന് പ്രധാനകാരണം. നല്ല
രോഗപ്രതിരോധശേഷിയുള്ള
പക്ഷികളാണ് സൺ-കൊന്യൂറുകൾ
അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച്
അസുഖങ്ങളൊന്നും തന്നെ വനങ്ങളിൽ
വരാറില്ല. എന്നാൽ കൂടുകളിൽ അടച്ചിട്ട്
വളർത്തുമ്പോൾ മതിയായ പരിപാലനം
കിട്ടാതെ വന്നാൽ അവർക്ക് പലതരത്തിലുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും സൺ-കോന്യൂറുകളെ
വളരെ ശ്രദ്ധാപൂർവം വേണം പരിപാലിക്കാൻ.

(കടപ്പാട് :AKHIL CHANDRIKA)

Wishing You a Very Merry Christmas...
25/12/2020

Wishing You a Very Merry Christmas...

ജാവ കുരുവികൾനല്ല എണ്ണ മെഴുക്കുള്ള ശരീര പ്രകൃതി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അതിനാൽ തന്നെ അവയെ കാണാൻ നല്ല ഭംഗിയോടും വൃത്...
07/09/2020

ജാവ കുരുവികൾ

നല്ല എണ്ണ മെഴുക്കുള്ള ശരീര പ്രകൃതി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അതിനാൽ തന്നെ അവയെ കാണാൻ നല്ല ഭംഗിയോടും വൃത്തിയോടും കൂടി കാണപ്പെടുന്നു. കുടാതെ ഇവ നല്ല പാട്ടുകാർ കൂടിയാണ്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. 6 മാസം ആണ് ജാവ കുരുവികൾ ഇണ പ്രായം ആകുവാൻ. അപ്പോഴേ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. ആൺ പെൺകിളികളുടെ കൊക്കും കണ്ണിനു ചുറ്റും ഉള്ള വട്ടത്തിന്റെയും വെത്യസങ്ങൾ ആണ് അവയെ വേർതിരിച്ചു അറിയാൻ സാധിക്കുന്നത്, ആൺ കിളികൾക്കു കൊക്ക് കുറച്ചു ചുവപ്പ് നിറം കുടുതലും കൊക്കിന്റെ വലിപ്പം പെൺകിളിയെ അപേക്ഷിച്ച് കുറച്ചു കുടുതലും ആകും,ആൺ കിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടംപെൺകിളിയെ അപേക്ഷിച്ച് കടും ചുവപ്പും വട്ടം അല്പം കുടുതലും ആകും. കുടാതെ ആൺ കിളികൾ നന്നായി പാട്ട് പാടുന്നവർ ആണ് അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും പെട്ടന്നു വേർതിരിച്ചു മനസിലാകാൻ സാധിക്കും. പെൺ കിളികൾ ശരീരം കൊണ്ടും ആൺ കിളിയെ അപേക്ഷിച്ച് അല്പം മാത്രം ചെറുതാണ്, പിന്നെ പെൺ കിളിയുടെ കൊക്കിന്റെ നിറം ചെറുതായി മങ്ങിയ ചുവപ്പും അല്പം വലിപ്പം കുറവും ഉണ്ടാകും ആൺ കിളിയുടെ കൊക്കിനെ അപേക്ഷിച്ച് നോക്കിയാൽ പെൺകിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടം ചെറുതും അതിന്റെ ചുവപ്പ് നിറം അല്പം മങ്ങിയതും ആകും.

കോളനി ബ്രീഡിങ്ങിനെ അപേക്ഷിച്ച് ഓരോ ജോഡിയായി വളർത്തുമ്പോൾ ആണ് കുഞ്ഞുങ്ങൾ കൂടുതൽ ജാവയിൽ ലഭിക്കുക. ഒരു ജോഡി ജാവ വളർത്താൻ വേണ്ട ഏറ്റവും ചെറിയ കൂടിന്റെ വലിപ്പം 2 അടി നീളം 2 അടി വീതി 2 അടി ഉയരം ആണ്. ഉണ്ടാക്കുന്ന നെറ്റ് അര ഇഞ്ച്‌ കണി അകലം ഉള്ളത് ഉപയോഗിക്കുക ( അതിലും ചെറുതായാൽ നല്ലത് ). പല്ലി, പാറ്റ എന്നിവ ജാവയുടെ ശത്രുകൾ ആണ് അത് കൊണ്ടാണ് ചെറിയ നെറ്റ് ഉപയോഗിക്കുന്നത്. 1 വർഷം എത്തിയ ജാവ കുരുവികളെ ഇണ ചേർക്കുന്നതാണ് നല്ലത് അല്ലെങ്കിൽ എഗ്ഗ് ബൈൻഡിങ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.

തിന, നെല്ല്, ചെറിയ കിളികൾക്കുള്ള സീഡ് മിക്സ് എന്നിവ ആഹാരമായി കൊടുക്കാം. ദിവസവും കുളിക്കുന്ന സ്വഭാവം ഉള്ള കിളികൾ ആണ് ജാവ കുരുവികൾ അത് കൊണ്ട് അവക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേറെ വേറെ വെച്ചു കൊടുക്കണം, കുളിക്കുന്ന വെള്ളം അവ കുളിച്ചുകഴിഞ്ഞാൽ കൂട്ടിൽ നിന്നും എടുത്തു മാറ്റണം, എപ്പോഴും കുടിക്കാൻ ഉള്ള വെള്ളം കൂട്ടിൽ ലഭ്യമാകണം. തണുപ്പ് ഉള്ള അന്തരീക്ഷത്തിൽ കൂട്ടിൽ ഒരു 40 വാട്സ് ബൾബ്‌ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കാൽസ്യത്തിനു വേണ്ടി കടൽ നാക് നിർബന്ധമായും കൊടുക്കണം. ഇല വർഗങ്ങൾ തുളസിയില,പനീർകൂർക്ക ഇല, മുരിങ്ങ ഇല,കുടങ്ങൽ, ചീര എന്നിവ മാറി മാറി ഓരോ ദിവസവും കൊടുക്കാം.

കൂടാതെ എഗ്ഗ് ഫുഡ്‌(3 Days കൂടുമ്പോൾ ), സോഫ്റ്റ്‌ ഫുഡ്‌ , കാരറ്റ്, ബീട്രൂറ്റ് എന്നിവ നാര് പോലെ ചികിയതു ( ഒന്നിടവിട്ട ദിവസങ്ങളിൽ), ചെറുപയർ മുളപ്പിച്ചത്, തിന മുളപ്പിച്ചത് ( ആഴ്ചയിൽ ഒരിക്കൽ ) എന്നിവ കൊടുക്കാം. ഇവ കൂട്ടിൽ 6 മണിക്കൂറിൽ കൂടുതൽ വെക്കരുത് ഫങ്ങൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉള്ളത് കൊണ്ട് ആണ് അങ്ങിനെ ചെയ്യുന്നത് .

ജാവ കൂട് ഉണ്ടാക്കാൻ വേണ്ടി ചെറിയ കലമോ ബ്രീടിംഗ് ബോക്സ്‌ എന്നിവ വെച്ചു കൊടുക്കാം. പുതിയ കൂടിനെയും സാഹചര്യങ്ങളുമായി ഇണങ്ങി വരാൻ കുറച്ചു സമയം എടുക്കാം. ജാവ പൊതുവേ പേടി ഉള്ള കൂട്ടത്തിൽ ഉള്ള കിളികൾ ആയതു കൊണ്ട് പുതിയ കൂട്ടിലേക്കു ഇട്ടാൽ കഴിവതും അവയെ പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ജാവ കുരുവികൾ കൂട് കൂട്ടി മുട്ട ഇടുന്ന സ്വഭാവം ഉള്ള കിളികൾ ആയതു കൊണ്ട് കൂട് കൂട്ടാൻ അവക്ക് ചകിരി നാരോ ചെറിയ തരം പുല്ലുകളോ കൂട്ടിൽ ഇട്ടു കൊടുക്കണം. ആൺ പെൺകിളികൾ ചേർന്ന് അവ എടുത്തു കൊണ്ടുപോയി കൂടുണ്ടാകുന്നു. കൂടുണ്ടാക്കിയശേഷം ആണ് അവയുടെ ഇണ ചേരൽ ഉണ്ടാകുക. ഇണ ചേരാൻ വേണ്ടി ആൺ കിളി പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നല്ല രീതിയിൽ പാട്ട് പാടുന്നത് കാണാം കൂടാതെ പെൺകിളിയുടെ അടുത്തു പോയി ചാടിയും പാട്ടു പാടിയും ഇണയെ ആകർഷിക്കും. ഇണ ചേർന്ന് 4 മുതൽ 7 ദിവസത്തിനുളിൽ പെൺ കിളി മുട്ട ഇടാം ( 4 മുതൽ 7 മുട്ടകൾ വരെ ഇടും ) ( രണ്ടും പെൺകിളികൾ ആണെകിലും മുട്ട ഇടും അൺഫെർട്ടിലൈസ്ഡ് എഗ്ഗ്. പക്ഷെ അവ അടിയിരിക്കാതെ ഇരിക്കുകയും ചെയ്യും ) മുട്ട ഇട്ടു 18 മുതൽ 21 ദിവസത്തിനു ഉള്ളിൽ മുട്ടകൾ വിരിയും(ഒരു 26 ദിവസം നോക്കിയശേഷം മുട്ടകൾ എടുത്തു കളയാം) മുട്ടകൾ വിരിഞ്ഞിരിക്കുന്ന സമയത്ത് എറുമ്പുകൾ കൂട്ടിൽ കേറാതെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്ന സമയത്ത്സാധാരണ കൊടുക്കുന്ന ഫുഡിനെക്കാളും അല്പം കൂടുതൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്. 40 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾ പൂർണ വളർച്ചയിൽ എത്തും, വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക്ക് അവയുടെ മാതാപിതാക്കൾ അവ തനിയെ ഭക്ഷണം കഴിച്ചു പഠിക്കുന്നത് വരെ ആഹാരം കൊടുക്കും, പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തനിയെ ആഹാരം കഴിച്ചു തുടങ്ങിയാൽ വേറെ കൂട്ടിലേക്കു മാറ്റി ഇടാം.



Like,share&comment

ഹായ് കൂട്ടുകാരെ ഞാൻ ഇന്നിവിടെ വിശദികരിക്കാൻ ഉദ്ദേശിക്കുന്നത് ഫിഞ്ച് വളർത്തലിനെ കുറിച്ചാണ്. ഏകദേശം 200ൽ അധികം ഫിഞ്ച് വെറൈ...
02/09/2020

ഹായ് കൂട്ടുകാരെ ഞാൻ ഇന്നിവിടെ വിശദികരിക്കാൻ ഉദ്ദേശിക്കുന്നത് ഫിഞ്ച് വളർത്തലിനെ കുറിച്ചാണ്.

ഏകദേശം 200ൽ അധികം ഫിഞ്ച് വെറൈറ്റികൾ ലോകത്തിൽ ഉള്ളതായാണ് കണക്കാക്കുന്നത്. ഇവരിൽ പ്രധാനികളും പൊതുവെ വളർത്തുന്നവയുമായ ചില ഫിഞ്ചിനങ്ങൾ ഇവയൊക്കെയാണ്

• സീബ്ര ഫിബ്
• ബംഗാളി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• സ്ട്രോബറി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• മെൽബാ ഫിഞ്ച്
• കട്ട് ത്രോട്ട് ഫിഞ്ച്
• ചെന്തലയൻ ഫിഞ്ച്
• ബിക്കനോസ് ഫിഞ്ച്
• യൂറോപ്യൻ ഗോൾഡ്
• ഒലീവ് ഫിഞ്ച്
• ക്യൂബൻ ഫിഞ്ച്
• ലോംഗ് ടെയിൽ ഫിഞ്ച്
• ബ്രസീലിയൻ ഫിഞ്ച്
• കർദ്ദിനാൾ ഫിഞ്ചുകൾ
• ബിഷപ്പ് ഫിഞ്ച്
• ഔൾ ഫിഞ്ച്
• പാരറ്റ് ഫിഞ്ചുകൾ

വിവരണം

വ്യത്യസ്ത വർണ്ണത്തൂവലുകളിൽ അലംകൃതമായ ഇവ വളരെ മൃദുവായ ശരീരത്തിന് ഉടമകളാണ്. ഇവയ്ക്ക് അമിതമായ ചൂടോ അധികരിച്ച തണുപ്പോ താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ ഇവയുടെ പരിപാലനം വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ്. അലങ്കാര പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളരെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ കഴിയും. പക്ഷേ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഫിഞ്ച് വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ ഗോൾഡിയൻ, സ്റ്റാർ, ഔൾ തുടങ്ങിയ വില കൂടിയ ഇനങ്ങളെ വാങ്ങാതെ താഴെക്കിടയിലുള്ള സീബ്ര ഫിഞ്ച്, ബംഗാളി ഫിഞ്ച് എന്നിവയെ വളർത്തി പരിചയിച്ച ശേഷം മാത്രം വില കൂടിയവയിലേക്ക് മാറുന്നതായിരിക്കും നല്ലത്. വർണ്ണ ഭംഗിയും അതിവേഗ ചലനങ്ങളും കാതിനിമ്പമാർന്ന ശബ്ദങ്ങളും കൊണ്ട് ഇവ ആരെയും സ്വന്തമാക്കാൻ പ്രേരിപ്പിക്കും.

100 രൂപയിൽ തുടങ്ങുന്ന വില ഐറ്റം മാറുന്നതിനനുസരിച്ച് 4000-5000 വരെ പോകും. ഫിഞ്ചിനങ്ങൾ മിക്കവയും 4 ഇഞ്ച് മുതൽ 7 ഇഞ്ച് വരെ മാത്രം വലുപ്പമുള്ളവയാണ്

ഫിഞ്ച് വർഗങ്ങൾ പൊതുവേ ചെറിയതും പേടി കൂടുതൽ ഉള്ളവയും ആണ്, അത് കൊണ്ട് അവർ പൊതുവേ നിശബദ്ധ അന്തരീക്ഷം ആണ് ആഗ്രഹി കുന്നത്, അങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ആണ് അവ കൂടുതൽ ബ്രീഡ് ആയി കിട്ടാൻ സാധ്യത കൂടുതൽ.
ഫിഞ്ച് വർഗ്ഗകളിൽ ആൺ പെൺ കിളികളെ തിരിച്ചറിയാൻ എളുപ്പം ആണ്.കൊക്കിന്റെ നിറ വ്യതിയാസം നോക്കി അവ മനസിലാകാൻ സാധിക്കും. ആൺ കിളിയുടെ കൊക്കിനു ചുവപ്പ് നിറവും പെൺകിളിയുടെ കൊക്കിനു ഓറഞ്ച് നിറവുമാണ് ഉണ്ടാകുക. കൂടാതെ ആൺ കിളി നന്നായി പാട്ട് പാടുന്നതും കാണാം അതും ആൺ കിളിയെ തിരിച്ചറിയാൻ ഉള്ള ഒരു മാർഗം ആണ്

ആഹാരം
തിന ആണ് ഇവയുടെ പ്രധാന ആഹാരം കൂടാതെ പല തരം ചെറിയ ധാന്യങ്ങൾ കൂട്ടിച്ചേർത്തു ഉണ്ടാകുന ഫിഞ്ച് മിക്സ് ഉം ഇവർക്കു കൊടുകാം. കൂടാതെ മുട്ട നന്നായി പുഴുങ്ങിയത് ( ആഴ്ചയിൽ ഒരിക്കൽ ) കൊടുകാം. കൂടാതെ എഗ്ഗ് ഫുഡ്‌, വെജിറ്റബ്ൾസ് കാരറ്റ് & ബീട്രൂറ്റ് നാരുപോലെ ചീകിയതു 2 ദിവസം കൂടുമ്പോൾ കൊടുകാം. ചെറുപയർ മുളപ്പിച്ചത് കൊടുകാം.
ഇല വർഗങ്ങൾ തുളസിയില, പനീർകുർക,കുടങ്ങൽ, മുരിങ്ങ, ചീര,മല്ലി എന്നിവ വീട്ടിൽ നട്ടു വളർത്തിയത്‌ മാത്രം കൊടുക്കുക. കിളികൾക്കു കാൽസിയം കിട്ടുന്നതിനായി കടൽ നാക് കൂട്ടിൽ വെച്ചു കൊടുകണം.

കൂടൊരുകൽ
പൊതുവേ ചെറിയ പക്ഷി വർഗം ആയതു കൊണ്ട് അവയുടെ കുട് നിർമിക്കുമ്പോൾ ചെറിയ നെറ്റുകൾ ഉപയോഗിച്ച് കൂടുകൾ നിർമിക്കാൻ ശ്രദ്ധിക്കുക. 1/2 ഇഞ്ചിൽ കുറവുള്ള നെറ്റ് ഉപയോഗിച്ച് കൂടുകൾ നിർമിക്കാൻ ശ്രദ്ധിക്കുക.കാരണം വലിയ നെറ്റുകൾ ആണേൽ ഫിഞ്ച് മുട്ടകൾ പല്ലികൾ എടുത്തുകൊണ്ടുപോകനും വിരിഞ്ഞ കുഞ്ഞുങ്ങളെ ഭക്ഷിക്കാനും കാരണം ആകും അത് കൊണ്ടാണ് ചെറിയ നെറ്റുകൾ ഉപയോഗിക്കാൻ പറയുന്നത്.ചെറിയ 18*18*18 ഇഞ്ച്‌ വലിപ്പത്തിൽ ഉള്ള കൂടുകളിൽ ഒരു പെയർ വീതം വളർത്താൻ മതിയാകും. കോളനി ബ്രീഡിങ്ങിനെ അപ്ക്ഷിച്ചു സിംഗിൾ പെയർ ബ്രീഡിങ്ങിൽ കുഞ്ഞുങ്ങളുടെ എണ്ണം കൂടുതൽ ലഭിക്കും.മുട്ട ഇടാൻ ആയി അവക് ചെറിയ കലങ്ങൾ, ചിരട്ട,വുഡൻ ബ്രീടിംഗ് ബോക്സ്‌,റബ്ബർ പാൽ എടുക്കുന്ന ചിരട്ട, ചെറിയ പെയിന്റ് ഡപകൽ എന്നിവ ഉപയോഗികം. കൂട്ടിൽ അധികം വണ്ണം ഇല്ലാത്ത വടികൾ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കണം അവക് ഇരിക്കാൻ, കഴിവതും ഇരുമ്പ് കൊണ്ടുള്ള വടികൾ കൂട്ടിൽ ഒഴിവാക്കുക കാരണം ഇരുമ്പ് കാലാവസ്ഥക്ക് അനുസരിച്ച് അതിന്റെ അവസ്ഥക്ക് വ്യതിയാസം വരും (ex.മഴകാലം ആണേൽ തണുപ്പ് കാലാവസ്ഥ ആയോണ്ട് ഇരുമ്പ് കമ്പിയും തണുപ്പ് ആകും അത് കിളികളുടെ കാലിനെ ഭാധികം )മഴകാലത്ത് കൂട്ടിൽ ഒരു 20 or 40 വാട്ട്സ് ബൾബ്‌ ഇട്ടുകൊടുക്കുന്നത് ഫിഞ്ചിനെ തണുപ്പിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

ഇണ ചേർക്കൽ
ഫിഞ്ചിനെ വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ മഴക്കാലത്തിനു ശേഷം വളർത്താൻ തുടങ്ങുക,കാരണം തണുപ്പ് കാലാവസ്ഥയെ അതിജീവിക്കാൻ നന്നായി കെയർ ചെയ്താലേ സാധിക്കു.കഴിവതും വീട്ടിൽ വിരിഞ്ഞിറങ്ങിയ കിളികളെ വാങ്ങി വളർത്താൻ ശ്രദ്ധിക്കുക.ഒരേ മാതാപിതാക്കൾക്ക് ഉണ്ടായ കുഞ്ഞുങ്ങളെ പരസ്പരം ഇണ ചേർക്കാൻ പാടില്ലാ. 4 മുതൽ 5 മാസം ആണ് ഫിൻചെസ് ഇണ പ്രായം ആകാൻ എടുക്കുക.8 മാസം ആയ ശേഷം ഇണ ചേർക്കുന്നതാണ് നല്ലത് എഗ്ഗ് ബൈൻഡിങ് (മുട്ട പുറത്തു വരാതെ ഇരിക്കുക ) പോലുള്ള പ്രശ്നങ്ങൾ ഒഴിവാകാം. 4 മാസം ആകുമ്പോൾ മാത്രമേ ആൺ പെൺ കിളികളെ നല്ല പോലെ തിരിച്ചറിയാൻ സാധിക്കുക ഉള്ളു.ഇണ പ്രായം ആയ കിളികളെ പുതിയ കുട്ടീലോട്ടു ഇടുക ആൺ പെൺ കിളികളുടെ എണ്ണം സമം ആകാൻ ശ്രദ്ധിക്കണം എപ്പോഴും.കൂട്ടിലേക്കു മാറ്റിയ കിളികളെ കഴിവതും ശല്യം ചെയ്യാതെ ഇരിക്കുക. തിന,ശുദ്ധമായ കുടിവെളം എന്നിവ കൂട്ടിൽ എപ്പോഴും ഉണ്ടാവാൻ ശ്രദ്ധിക്കുക കൂടാതെ ഫിഞ്ചുകൾ കുളി ഇഷ്ടമുള്ളവർ ആയതിനാൽ അവക് കുളിക്കാൻ വേണ്ടി ഒരു പരന്ന പത്രത്തിൽ വെള്ളം വെച്ചു കൊടുക്കുക. കുളി കഴിഞ്ഞ ശേഷം വെള്ളം എടുത്തു മാറ്റണം.പുതിയ കുടിനെയും സാഹചര്യങ്ങളെയും ആയി ഇണങ്ങാൻ സമയം എടുക്കും അത് കൊണ്ട് അവയെ ശലിയം ചെയ്യാതെ ക്ഷമയോടെ കാത്തിരിക്കുക. ജോഡി അയൽ ആൺ പെൺ കിളികൾ ഒരുമിച്ചിരിക്കുന്നതും കൊക്കുരുമുന്നതും കാണാൻ കഴിയും.ഫിഞ്ച് വർഗങ്ങൾ പൊതുവേ കൂടുണ്ടാക്കി മുട്ട ഇടുന്നവ ആയതു കൊണ്ട് അവക് കൂടൊരുക്കാൻ നമ്മൾ ചകിരി നാര് കൂട്ടിൽ ഇട്ടു കൊടുക്കണം ആൺ പെൺ പക്ഷികൾ ചേർന്ന് കുടുണ്ടാകുന്നു. കുട് കൂട്ടിയ ശേഷം അവ ഇണ ചേരുന്നത് കാണാം ആൺ കിളി നന്നായി പാട്ട് പാടി ഇണയെ അഗർഷിച്ച ശേഷം ഇണ ചേരുന്നത് കാണാം. ഇണ ചേർന്ന് 7 മുതൽ 10 ദിവസത്തിനു അകത്തു അവ മുട്ട ഇടും. 4 മുതൽ 8 മുട്ടകൾ വരെ ഇടാം കിളിയുടെ ആരോഗ്യത്തിനും പ്രായത്തിനും അനുസരിച്ച് മുട്ടകളുടെ എണ്ണതിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ആദ്യ മുട്ട ഇട്ട ശേഷം 2 ദിവസം ഗ്യാപ് ഇട്ടു ആണ് അടുത്ത മുട്ടകൾ ഇടുക. ആൺ പെൺ കിളികൾ മാറി മാറി അടയിരിക്കുന്നത് കാണാൻ സാധിക്കും. അടയിരിക്കുന്ന കിളികളെ കഴിവതും ശല്യം ചെയ്യാതെ ഇരിക്കാൻ ശ്രദ്ധിക്കുക. 14 മുതൽ 20 ദിവസം എടുക്കും മുട്ടകൾ വിരിയാൻ 24 ദിവസം വരെ നോകിയ ശേഷം വിരിയാത്ത മുട്ടകൾ എടുത്തു കളയാം.കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ കൂട്ടിൽ ഉറുബു,പല്ലി എന്നിവയുടെ ശലിയം ഉണ്ടോ എന്നു ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ സാധാരണ കൊടുക്കുന്ന അളവിനേക്കാളും കൂടുതൽ അളവ് ആഹാരം കൂട്ടിൽ കരുതാൻ ശ്രധികുങ്ക. എഗ്ഗ് ഫുഡ്‌ കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ ദിവസവും കൊടുകുനത് കുഞ്ഞുങ്ങൾ പെട്ടന്നു വളരാനും ആരോഗ്യത്തോടെ ഇരിക്കുവാനും സഹായിക്കും. 30 മുതൽ 45 ദിവസത്തിനു ഉളിൽ കുഞ്ഞുങ്ങൾ പൂർണ വളർച്ച എത്തും. പൂർണ വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക് പരെന്റ്സ്‌ കിളികൾ ഫുഡ്‌ കൊടുകുനത് കാണാം. 2 ആഴ്ചക് അഗം കുഞ്ഞുങ്ങൾ തനിയെ കഴിച്ചു തുടങ്ങും, തനിയെ കഴിച്ചു തുടങ്ങിയ കുഞ്ഞുങ്ങളെ വേറെ കുട്ടീലോട്ടു മാറ്റുക. ഓരോ ബ്രീടിംഗ് കഴിയുമ്പോഴും ബ്രീടിംഗ് ബോക്സ്‌ വൃത്തിയാക്കി തിരികെ വെച്ചു കൊടുകുനത് നല്ലത് ആണ് .

Happy Onam
31/08/2020

Happy Onam

🦜🦜🦜🦜🦜🦜🦜🦜🦜ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്-------------------------------------------വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ നിരവധി വര്...
27/08/2020

🦜🦜🦜🦜🦜🦜🦜🦜🦜

ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
-------------------------------------------

വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ നിരവധി വര്‍ണ വകഭേദങ്ങള്‍കൊണ്ട് വ്യത്യസ്തരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്. അതുകൊണ്ടുതന്നെ പക്ഷിപ്രേമികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇനവുമാണിവ. അഗാപോണിസ് (അഴമുീൃിശ)െ ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് സാധാരണ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ പൊതുവായി വളര്‍ത്തിവരുന്ന ഇനങ്ങളാണ് പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നിവ. മേല്‍പ്പറഞ്ഞ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) ഇന്നും അപരിചിതമായി നില്‍ക്കുന്നവയാണ്.

പീച്ച് ഫേസ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

പീച്ച് ഫേസുകള്‍ കണ്ണിനുചുറ്റും റിംഗ് ഇല്ലാത്തവയും തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയുമായിരിക്കും. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, നമീബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയുടെ ഉത്ഭവം. പക്ഷിപ്രേമികളില്‍ പ്രചാരത്തിലിരിക്കുന്ന നിറങ്ങളാണ് ഗ്രീന്‍ പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, സിന്നമണ്‍ പീച്ച്, ഒലിവ് പീച്ച് എന്നിവ. നിയന്ത്രിത പ്രജനനത്തിലൂടെ വിദഗ്ധ ബ്രീഡര്‍മാര്‍ ഇവയുടെ സങ്കരനിറങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളുടെ കൊക്കിന്റെ നിറം എപ്പോഴും മഞ്ഞകലര്‍ന്ന വെള്ള നിറമാണ്.

മാസ്‌ക്ഡ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളെപ്പോലെതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇനമാണ് മാസ്‌ക്ഡ് ലവ്‌ബേര്‍ഡുകള്‍. വളരെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവയും താരതമ്യേന രോഗങ്ങള്‍ പിടിപെടാറില്ലാത്തതുമായ ഇനമാണിത്. വളരെ തിളക്കമുള്ള പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും ചുവന്ന ചുണ്ടുകളും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും ഉണ്ടാകും. ഈ വിഭാഗത്തിലും വര്‍ഷങ്ങളുടെ ശ്രമഫലമായി നിരവധി നിറങ്ങളിലുള്ള പക്ഷികള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ബ്ലൂമാസ്‌ക്, മാവോ മാസ്‌ക്, കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ് മാസ്‌ക്, ഒലിവ് മാസ്‌ക് എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ സ്വാഭാവിക നിറത്തിലുള്ള ബ്ലാക്ക് മാസ്‌ക് അന്യംനിന്നുപോയനിലയിലാണ്. അന്തര്‍പ്രജനനവും സെലക്ടീവ് അല്ലാത്ത പ്രജനനവുമാണ് ഇതിനുകാരണമെന്നു കരുതപ്പെടുന്നു. പീച്ച് ഫേസിനെ അപേക്ഷിച്ച് ബ്ലാക്ക് മാസ്‌കിനു വലിപ്പം കുറവാണ്.

ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

ഇവയ്ക്ക് മാസ്‌കുകളുമായി പ്രകടമായ മാറ്റങ്ങളില്ല. എന്നാല്‍ ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറഞ്ച് ആയിരിക്കും. ഒപ്പം നെഞ്ചിന്റെ ഭാഗത്ത് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറമാണ്. വളരെയെളുപ്പം പ്രജനനം നടത്തുകയും കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നവയാണ് ഒപലിന്‍ ഇനങ്ങള്‍. 1997ലാണ് ഇവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സാധാരണ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകള്‍ക്ക് മുഖത്ത് മാത്രമായിരിക്കും ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം ഉണ്ടായിരിക്കുക. എന്നാല്‍ ഒപലിന്‍ ഇനത്തിനു തലമുഴുവന്‍ ഒരു കവചംപോലെ മേല്‍പ്പറഞ്ഞ ഒരു നിറമുണ്ടായിരിക്കും. മാത്രമല്ല വാലില്‍ ഓറഞ്ച്, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളുടെ മിശ്രണം കാണാന്‍കഴിയും. പീച്ച് ഫേസിനെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പവും കൂടുതലാണ്.

ഒപലിന്‍ ഇനങ്ങളെപ്പോലെ ശരീരത്തില്‍ നിരവധി നിറങ്ങള്‍വരുന്ന ലവ്‌ബേര്‍ഡുകളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ പൈഡ്‌സ് എന്നു വിളിക്കുന്നു. പീച്ച് ഫേസ്, ഫിഷര്‍, മാസ്‌ക് എന്നിവകളില്‍ പൈഡ് ലവ്‌ബേര്‍ഡ്‌സ് ഇന്നുണ്ട്. ഭംഗിയനുസരിച്ച് മോഹവിലയാണ് ഇവയ്ക്ക്.

ഭക്ഷണം

പലവിധം ധാന്യങ്ങള്‍, തളിരിലകള്‍ എന്നിവയാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സിന്റെ പ്രധാന ഭക്ഷണം. തിന, ഗോതമ്പ്, സൂര്യകാന്തിക്കുരു എന്നിവയോടൊപ്പംതന്നെ പയര്‍, തുളസിയില, പുതിനയല, മല്ലിയില, വെള്ളരി, സാലഡ് വെള്ളരി, കാരറ്റ് എന്നിവയും കൊടുക്കാവുന്നതാണ്. ഇവ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നല്കുന്നത് പക്ഷികളുടെ വര്‍ണഭംഗി വര്‍ധിപ്പിക്കും. പയര്‍, കടല, സോയാബീന്‍ എന്നിവ മുളപ്പിച്ചു നല്കുന്നതും നല്ലതാണ്. പ്രജനന സമയത്ത് മുളപ്പിച്ച ഗോതമ്പ് നല്കാതിരിക്കുന്നതാണുത്തമം. കാരണം ഗോതമ്പ് മുളപ്പിക്കുമ്പോള്‍ ഇതില്‍ യീസ്റ്റിന്റെ അംശം ഉള്ളതിനാല്‍ അത് കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

പ്രജനനം

പ്രജനനത്തിനായി ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സിനെ കൂട്ടമായും ജോടി തിരിച്ചും വളര്‍ത്താം. സാമൂഹിക ജീവിതം നയിക്കുന്ന പക്ഷികളായതിനാല്‍ കൂട്ടമായി വളര്‍ത്തുന്നത് നല്ലതാണെങ്കിലും വലിപ്പം കുറഞ്ഞ കൂടുകളില്‍ അതത്ര പ്രായോഗികമല്ല. വൃത്തിയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്ന ഇനമാണിവ. അതുകൊണ്ടുതന്നെ നല്ല ചുറ്റുപാടിലല്ലെങ്കില്‍ പെട്ടെന്ന് അസുഖം പിടിപെടാം.

പ്രജനന രീതികളിലെ അപരിചിത്വംമൂലം ചിലര്‍ പീച്ച് ഫേസ്, മാസ്‌ക്, ഫിഷര്‍ എന്നിവയെ ഒരുമിച്ച് പാര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഈ മൂന്നിനങ്ങളും വ്യത്യസ്ത ജനിതകസ്വഭാവമുള്ളവയായതിനാല്‍ അവ തമ്മില്‍ പ്രജനനം നടക്കുമ്പോഴുണ്ടാകുന്ന ഹൈബ്രിഡുകള്‍ക്കു പിന്നീട് പ്രജനനശേഷി നഷ്ടപ്പെട്ടുപോകുന്നു. ജനിതകമാറ്റം വരുന്നതാണ് ഇതിനുകാരണം. ഒപ്പം ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ആക്രമണവും വര്‍ധിക്കാം. എന്നാല്‍ കൃത്യമായി ജോടി തിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിച്ചാല്‍ ആക്രമണം കുറയുകയും രോഗപ്രതിരോധശേഷി കൂടുകയും കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വ്യത്യാസവും ഉണ്ടാകും. ഒരു ജോടി പക്ഷികള്‍ക്ക് 3ഃ2ഃ2 അടി വലിപ്പമുള്ള കൂടുകളാണു വേണ്ടത്. കൂടുണ്ടാക്കാന്‍ നല്ല വലിപ്പമുള്ള കുടങ്ങളോ 8ഃ6ഃ6 ഇഞ്ചു വലിപ്പമുള്ള ചതുരപ്പെട്ടികളോ മാത്രമേ ഉപയോഗിക്കാവൂ. ഇവയില്‍ പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തമായിരിക്കണം. പ്രജനനകാലത്ത് വൈകാരിക പ്രതികരണ പ്രവണതയുള്ളവയായതിനാല്‍ അവയെ ഒരു രീതിയിലംു ശല്യപ്പെടുത്താന്‍ പാടില്ല.

രോഗങ്ങള്‍

1. സിറ്റകോസിസ്

ബാക്ടീരിയകള്‍ പരത്തുന്നു. മനുഷ്യരിലേക്കു പകര്‍ന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

2. കരള്‍രോഗങ്ങള്‍

അനാരോഗ്യമായ ഭക്ഷണശീലങ്ങള്‍, മറ്റു പല രോഗങ്ങളുടെയും ആരംഭം.

3. പോളിയോമോ വൈറസ്

ഇതുബാധിച്ച കുഞ്ഞുങ്ങള്‍ കുടത്തിനുള്ളില്‍ത്തന്നെ മരണപ്പെടുന്നു. സാധാരണ സിറ്റസിന്‍ ബീക്ക് ആന്‍ഡ് ഫെതര്‍ ഡിസീസ് ബാധിച്ച പക്ഷികളിലാണിത് കാണപ്പെടുന്നത്.

4. സിറ്റസിന്‍ ബീക്ക് ആന്‍ഡ് ഫെതര്‍ ഡിസീസ്

വൈറസ് ബാധയാണ്. പോളിയോമോ വൈറസ് അനുബന്ധമായി വരുന്നു. ഈ രോഗത്തിനു ചികിത്സയില്ല.

5. യീസ്റ്റ് ഇന്‍ഫെക്ഷന്‍

നന്നായി ഭക്ഷണം കഴിക്കുകയും എന്നാല്‍ കാലക്രമേണ ആരോഗ്യം ക്ഷിയിച്ച് നെഞ്ചിലെ എല്ല് വെളിയില്‍ തെളിഞ്ഞുകാണുന്ന അവസ്ഥയിലെത്തി പിന്നീട് മരണം സംഭവിക്കുകയുംചെയ്യും. അമിതമായ ആന്റി ബയോട്ടിക്‌സിന്റെ ഉപയോഗംമൂലമാണ് ഇതു വരിക.

6. കണ്ണ് അസുഖങ്ങള്‍

ലവ് ബേര്‍ഡുകളെ വളര്‍ത്തുന്നവരെ സ്ഥിരമായി അലട്ടുന്ന പ്രശ്‌നമാണ് അവയുടെ കണ്ണില്‍വരുന്ന അസുഖങ്ങള്‍, ചിലപ്പോള്‍ പോക്‌സ് പോലുള്ള ചെറിയ കുരുക്കള്‍, പഴുപ്പ് എന്നിവ കണ്ണില്‍ കാണാന്‍കഴിയും. എന്നാല്‍ കൃത്യമായ പരിശോധനയില്ലാതെ മരുന്നുകള്‍ പ്രയോഗിക്കുന്നത് പ്രായോഗികമല്ല.

നന്നായി പരിചരിച്ചാല്‍ 18-20 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകള്‍. എന്നാല്‍ ഇവയുടെ ഭംഗികണ്ടുമാത്രം വളര്‍ത്തുന്നവരാണ് പൊതുവേയുള്ളത്. അതുകൊണ്ടുതന്നെ വേണ്ടത്ര പരിചരണം അവയ്ക്കു ലഭ്യമായെന്നു വരില്ല. തന്മൂലം അവ പെട്ടെന്നു ചത്തൊടുങ്ങുന്നു. വളരെ ചിട്ടയായ പരിചരണവും കൃത്യമായ ധാതുലവണ മിശ്രിതങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും വ്യത്തിയുള്ള കൂടുകളിലൂടെയും ശുദ്ധജലത്തിന്റെ ലഭ്യതയിലൂടെയും അവയെ നമുക്ക് ഭംഗിയായി വളര്‍ത്താന്‍ കഴിയും. ഇമ്പമുള്ള കിളിക്കൊഞ്ചലുകള്‍ക്കു വര്‍ഷങ്ങളോളം കാതോര്‍ക്കാം...

Address

Malappurm, Manjeri, Karakkunnu
Manjeri
676123

Telephone

+918129929750

Website

Alerts

Be the first to know and let us send you an email when Feathers Aviary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category