05/02/2019
Join link:-
https://chat.whatsapp.com/Hr81JNKrzHOLLKmFnmVUWo
ഇത്തവണ നമ്മുക്ക് TD യുടെ റൈഡ് ഒന്നു മാറ്റിപ്പിടിച്ചാലോ ... മലകളും അരുവികളും മഞ്ഞും കോടയും കാടും ഇല്ലാത്ത, നമ്മുടെ മലയാള നാട്ടിൽ മലയാള തനിമ കുറച്ചെങ്കിലും ചോർന്ന് പോവാതെ ബണ്ടു കെട്ടി ഇന്നും നിലനിന്നു പോവുന്ന അല്ലങ്കിൽ വംശനാശം സംഭവിക്കാത്ത ഒരു കൊച്ചു കടലോര ഗ്രാമത്തിലേക്ക്... ഒന്ന് പെടച്ചാലോ..? എന്താ... പൊളിക്കേ...ല്ലെ...?
2019 -ലെ കുംഭമാസ ചൂടിൽ മനം കുളിർപ്പിക്കാനായി നമ്മൾ പോകുന്നു... കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലേക്ക്..! തനി നാടൻ സ്റ്റൈലിലുള്ള കുട്ടനാടൻ ഭക്ഷണവും കഴിച്ച്, കുട്ടനാടൻ വഞ്ചികളിൽ കായലിനെയും തോടുകളെയും സഞ്ചാരപാതയാക്കിയ കിഴക്കിന്റെ വെനീസിലേക്ക്... തികച്ചും വ്യത്യസ്ഥമായ അനുഭവങ്ങൾ തേടിയുള്ള ഒരു യാത്രയാണ്... TD ഇത്തവണ ഒരുക്കിയിരിക്കുന്നത്....
ചേർത്തലയിൽ നിന്ന് തുടങ്ങുന്ന റൈഡ് പാതിരാമണൽ ദ്വീപിലേക്കാണ് ആദ്യം പോവുന്നത്...
#പാതിരാമണൽ
വേമ്പനാട്ട് കായലിൽ ഏകദേശം ഒരു കിലോമിറ്ററോളം വ്യാപിച്ചു ഒരു കൊച്ചു ദ്വീപ് ദേശാടനപക്ഷികളുടെ പറുദീസയാണ് ഇവിടം... തെങ്ങുകളും മരങ്ങളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതിയുടെ വശ്യത നിറഞ്ഞ് നിൽക്കുന്ന ഒരു കുഞ്ഞ് ദ്വീപ്...! അതാണ് പാതിരാമണൽ...
#പുഞ്ചവയലോരം
കുട്ടനാടൻ പുഞ്ചവയലോരങ്ങളിലൂടെ ഒരു ബൈക്ക് റൈഡ്... സമദ്രനിരപ്പിൽ നിന്നും 2 മീറ്ററോളം താഴെ,കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ ഈ കുട്ടനാടൻ വയലോരങ്ങൾ ...
ഈ വയലോരങ്ങളിലൂടെ ഒരു മാസ്മരിക യാത്ര.... കുട്ടനാടിന്റെ വശ്യതയും കേരളത്തിന്റെ ദൃശ്യചാരുതയും കണ്ണിലും മനസ്സിലും ഒപ്പിയെടുത്തുകൊണ്ട്... ബാക്കി എഴുതുന്നില്ല... കാരണം ആ മാസ്മരികത അനുവദിച്ച് അറിയേണ്ടത് തന്നെയാണ്.!
#ശിക്കാര_വള്ളത്തിൽ_ഒരു_യാത്ര
കുട്ടനാടൻ യാത്രകളിൽ സഞ്ചാരികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു വ്യത്യസ്ഥത നിറഞ്ഞ യാത്രയാണിത്... ഹൗസ് ബോട്ടുകളിൽ സഞ്ചരിച്ചിട്ടുള്ള പലരും നമുക്കിടയിൽ ഉണ്ടാകും... എന്നാൽ അതിനേക്കാൾ ശിക്കാര വള്ളങ്ങളെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്ന വ്യത്യസ്ഥത നിറഞ്ഞ കായൽ പരപ്പിലൂടെയും ചെറു തോടുകളിൽ കൂടെ കുട്ടനാടിന്റെ ഉള്ളറിഞ്ഞു ഒരു കിടിലൻ യാത്ര... അത് കഴിഞ്ഞ് ആലപ്പുഴ ബീച്ചിലെ സൂര്യാസ്തമനവും കണ്ട് മടങ്ങാം...
Ride Date: 24-02-2019
Starting point:-
Royal Enfield Service Centre 10/560E, Ottapunna, Kerala 688531
📞 Sreesanth9809880242, Shabeer7558812793
https://maps.google.com/?cid=3298222094460736858
Ride fees
600/- (per head)
ride fees include
Breakfast, lunch,boat fees(pathiramanal),shikkaro boat fee, tea with snaks
ലിങ്ക് വഴി റൈഡിൽ ജോയിൻ ചെയ്യുക