10/12/2017
*തീരദേശജനതക്കൊപ്പം*
*ഓഖി തീരത്തിന് പ്രകൃതി നൽകിയ മുറിവുകൾ ഉണങ്ങാൻ ഇനിയും സമയമെടുക്കും. പൊഴിയൂർ പ്രദേശത്തെ വീടുകൾ ഉറ്റവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.*
*KCYM State Committee യോടൊപ്പം വിഴിഞ്ഞം,പൂന്തുറ ഓഖി ദുരന്ത ദുരിതബാധിത പ്രദേശങ്ങളിലൂടെ ഞാൻ നടത്തിയ യാത്രയിലും, സന്ദർശിച്ച 100ഓളം വീടുകളിലും ചില മുഖങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല. പത്തു മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഭർത്താവിനായി കാത്തിരിക്കുന്ന സ്ത്രീ, അച്ഛനെയും മകനെയും ഒരുമിച്ചു കാണാതായ കുടുംബത്തിന്റെ കണ്ണുനീർ, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അലക്സാണ്ടറെ കാത്തിരിക്കുന്ന ഭാര്യയും മൂന്ന് പെൺ മക്കളും, പരുത്തിയൂര് പള്ളിയിൽ കുഞ്ഞിനേയും മടിയിൽ ഇരുത്തി അൾത്താരയിലെ തിരുസ്വരൂപത്തിലേക്കു ഇരു കരങ്ങളും നീട്ടി കരഞ്ഞു പ്രാർത്ഥിക്കുന്ന സ്ത്രീ, അച്ഛനെയും സഹോദരനെയും കാത്തിരിക്കുന്ന 15 വയസുകാരി. വീടിന്റെ കഷ്ടപ്പാട് നെഞ്ചിലേറ്റി അമ്മക്കും പെങ്ങൾക്കും വേണ്ടി കടലിലേക്കിറങ്ങി തിരികെയെത്താത്ത 15 വയസുകാരൻ അങ്ങനെ കാഴ്ചകൾ പലതും മനസ്സിൽ നിന്നും മായുന്നില്ല.*
*ഒരു ഗ്രാമം മുഴുവൻ ഉണ്ണാതെ,ഉറങ്ങാതെ കാത്തിരിക്കുകയാണ് അവരുടെ ഉറ്റവർക്കായി. പൊഴിയൂർ ജനത കാത്തിരിക്കുകയാണ് ഇനിയും കണ്ടെത്താത്ത 33 പേർക്കായി, തിരിച്ചു വരുമെന്ന പ്രദീക്ഷയുമായി പ്രാർത്ഥനയോടെ...*
*നമുക്കും ഇവരോടൊപ്പം ചേരാം. സാധിക്കുന്ന സഹായങ്ങൾ ചെയ്യാൻ മുന്നോട്ട് വരിക. സഹായിക്കാൻ സാധിക്കുന്നവർ കോൺടാക്ട് ചെയ്യുക*
*ജുബിൻ കൊടിയംകുന്നേൽ,പ്രസിഡന്റ്, KCYM പാലക്കാട് രൂപത. Mob:9747866691*
*A/C NAME:CATHOLIC YOUTH MOVEMENT DIOCESE OF PALGHAT*
*ACCOUNT NO:011303884704190001* *IFSC:CSBK0000113*
*BRANCH:PALAKKAD*