10/07/2021
Beef Cattle Fattening Tips
1-2 മുതൽ പോത്തുകളെ വളർത്തുന്ന ചെറു കർഷകർക്ക് അല്ലെങ്കിൽ തുടക്കക്കാർക്ക് ഇത് ഉപകാരപ്രദമാകും എന്ന് കരുതുന്നു. സാധാരണയായി ചെറുകർഷകർ ഏതെങ്കിലും ചന്തയിൽ നിന്നോ അല്കെങ്കിൽ കച്ചവടക്കാരിൽ നിന്നോ ഒരു കുട്ടിയെ വാങ്ങി വളർത്തുകയാണ് പതിവ്. അടുത്ത 1 വർഷം വളർത്താണ്ട പോത്തിനെ വാങ്ങാൻ ഒരു ദിവസത്തെ പോലും ക്ഷമ കാണിക്കാത്തവരെ ഞാൻ പല ചന്തകളിലും കണ്ടിട്ടുണ്ട്. വെറുതെ വാങ്ങുക എന്നതല്ല 1 വർഷം കഴിഞ്ഞു ലാഭകരമായി വിൽക്കണം എന്നതാവണം വാങ്ങുമ്പോളുള്ള ചിന്ത. അതിനായി എന്തൊക്കെ ശ്രെദ്ധിക്കണം എന്ന് നോക്കാം.
1. പോത്തിന്റെ പ്രായം.
ഇത് വലിയ ഒരു ഘടകം ആണ്. 1.5 മുതൽ 2 വയസു വരെ ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുക (നമ്മുടെ നാട്ടിൽ എത്രയും ചെറുതിനെ കിട്ടുമോ അതിനെ വാങ്ങുക എന്ന ഒരു രീതി ആണ് ) ഇതിനു കാരണം പലതുണ്ട്. ചെറിയ കുട്ടികൾക്ക് നീണ്ട സമയം എടുക്കും വളർച്ച എത്താൻ. ചെറിയ കുട്ടികൾക്ക് കൊടുക്കുന്ന ആഹാരം കേടുമാറാൻ, വളർച്ചക്ക്, ശേഷം തടി വക്കാനും പല ഘട്ടമായി ഉപയോഗപ്പെടുത്തുന്നു. എന്നാൽ പ്രായം ആയ കുട്ടികൾ കൊടുക്കുന്ന ആഹാരം നേരിട്ട് ശരീരം തടി വെക്കാനായി ഉപയോഗിക്കുന്നു.
1.5-2 വയസു പ്രായം ആയ കുട്ടിയുടെ നടക്കാതെ രണ്ടു പാൽ പല്ലുകൾ പൊഴിഞ്ഞിട്ടുണ്ടാവും. ചന്തയിൽ ആണെങ്കിൽ വായ തുറക്കാൻ അവസരം കിട്ടില്ല. അപ്പോൾ കുളമ്പിനു മുകളിലെ നഖത്തിന്റെ വളർച്ച നോക്കുക. നീളം കുറവാണെങ്കിൽ അധികം പ്രായം ഇല്ല എന്ന് കണക്കാക്കാം.
2. ശാന്ത സ്വഭാവം.
ശാന്തമായ പ്രകൃതി ഉള്ള പോത്തുകൾ പൊതുവെ പെട്ടന്ന് തടിവെക്കും. എന്നാൽ ഇളക്കം കൂടുതൽ ഉള്ള പോത്ത് തടി വക്കാൻ താമസിക്കും. തിരഞ്ഞെടുക്കുമ്പോൾ ശാന്തരായവരെ തിരഞ്ഞെടുക്കുക.
3. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള പോത്തുകളെ തിരഞ്ഞെടുക്കുക...
ധാരാളമായി ആഹാരം കഴിക്കുന്ന(കയ്യിൽ രണ്ടു പുൽതണ്ട് കരുതുക, കൊടുക്കരുത്. കാണിക്കുക ) നല്ല വിശപ്പുള്ള, നല്ല നെഞ്ച് കൂടു വലിപ്പം ഉള്ള പ്രായത്തിനു ഒത്ത പൊക്കം ഉള്ള മൂക്ക് നനഞ്ഞു ഇരിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുക.
4. ബ്രീഡ്.
നാടൻ ഇനങ്ങളെ അപേക്ഷിച്ചു മറ്റു ഇനങ്ങൾക്ക് വളർച്ച കൂടും. ചുരുങ്ങിയ തീറ്റകൊണ്ടു കൂടുതൽ വളർച്ച വക്കും.
5. ആരോഗ്യം.
ആരോഗ്യം ഉള്ള കുട്ടി എപ്പോഴും നല്ല ശ്രെദ്ധ ഉള്ളതായിരിക്കും. കണ്ണുകൾക്ക് നല്ല തിളക്കം കാണും.
ഇത്രയും ഒത്തു വരാൻ 2 തവണ ചന്തയിൽ പോവണ്ട വന്നാലും ഉദ്ദേശിച്ച കുട്ടിയെ തന്നെ വാങ്ങുക.
ഇനി പരിപാലനം.
സാധാരണയായി പലരും പോത്തിനെ പാടം ഉണ്ട് ഫ്രീ പുല്ല് ഉണ്ട് എന്ന് പറഞ്ഞാണ് വാങ്ങുന്നത്. പക്ഷെ പ്രതീക്ഷ പോത്ത് ഈ പുല്ലൊക്കെ തിന്നു 1 വർഷത്തിൽ വലുതാകും എന്നതാണ്. പുല്ല് ഒരു അത്യാവശ്യ കാര്യം തന്നെ. എന്നിരുന്നാലും സമീകൃതമായ ആഹാരം എപ്പോഴും ആവശ്യമാണ്. കുടി/കൈത്തീറ്റ എന്ന് നമ്മൾ പറയുന്നത്. അതിനു മുന്നേ നമ്മുടെ target കസ്റ്റമർ ആരാന്നു നോക്കണം. കേരളത്തിൽ ഏറ്റവും യോജിച്ച രീതി 1 വർഷം വളർത്തൽ ആണ്. സീസണൽ കച്ചവടങ്ങൾക്കാണ് സാധ്യത കൂടുതൽ. ഈസ്റെർ, റംസാൻ, ക്രിസ്മസ്/ന്യൂയെർ ഇവയാണ് നമ്മുടെ 3 സീസൺ. അപ്പോൾ ഇതിൽ എപ്പോഴാണ് നമ്മൾ കച്ചവടം ആഗ്രഹിക്കുന്നത് അതിനു ഒരുമാസം മുന്നേ വാങ്ങുക. ഇനി നമ്മുടെ മുന്നിൽ 12 മാസം ഉണ്ട്. ഇതിനെ 3 മാസങ്ങൾ അടങ്ങിയ 4 ഭാഗങ്ങളായി വേർതിരിക്കുക. ഇതിൽ ആദ്യത്തെ ഭാഗം പോത്തിന്റെ ബാക്കി വളർച്ചക്കും കേടുമാറ്റലിനും ആണ് പ്രാധാന്യം കൊടുക്കേണ്ടത്. കൈത്തീറ്റയുടെ ചേരുവകകൾ 4 quarterലും മാറിക്കൊണ്ടിരിക്കും. എന്നാൽ 1 ചേരുവക 12 മാസവും തുടരണം.
1st quarter(3മാസം ) Conditioning & Growth
ഏറ്റവും കൂടുതൽ ശ്രെധിക്കണ്ട സമയം. ഇതിൽ ആദ്യ മാസം നമ്മൾ പോത്തിന്റെ കേടു മാറ്റി എടുക്കണം. കൊണ്ടുവന്നാൽ ഉടനെ പോത്തിനെ മാനസികമായി നേരെ ആക്കുക എന്നതാണ് ആദ്യം വേണ്ടത്. ശെരിയായ വിശ്രമം. ധാരാളം വെള്ളം, ഇളം കരപുല്ലും നൽകുക ആദ്യ ദിവസം. ഇത് തുടരുക. 4ആം ദിവസം കുളിപ്പിക്കുക. പഴം മുതലായ മധുരം ഉള്ള തീറ്റ നൽകുക (1 പഴം ) പിന്നീട് പോത്തിനെ വയലിൽ ഇറക്കാവുന്നതാണ്. പുല്ല് നല്ലപോലെ തിന്നാൻ തുടങ്ങി നല്ലപോലെ ചാണകം പോയി തുടങ്ങിയാൽ വിര ഇളക്കുക.
ഇനി തീറ്റ ക്രമീകരിക്കുക. 150-200 കിലോ ഉള്ള പോത്തിന് 17-20 kg പുല്ല് കൊടുക്കണം. പിന്നെ 2.5-3 kg കുടി. എല്ലിന്റെ ബാക്കി വളർച്ച ആണ് ഇവിടെ പ്രധാനം. അതിനു calcium അടങ്ങിയ food വേണം. പരുത്തി കുരു, പരുത്തി പിണ്ണാക്ക് ഇതിനു ഉത്തമം ആണ്. ബോർമകളിലോ തട്ടുകടകളിലോ പോയാൽ മുട്ട തോട് ഫ്രീയായി കിട്ടും. അത് ഉണക്കി മിക്സിയിൽ പൊടിച്ചു കുപ്പിയിൽ ആക്കി വക്കുക. എന്നും ഓരോ സ്പൂൺ കുടിയിൽ ഇടുക. പിന്നെ മെയിൻ വസ്തു പുളിയരി കഞ്ഞി ആണ്. ഇത് 12 മാസവും കൊടുക്കാം. കൂടെ ലിവർ ടോണിക് മിണ്ടാതെ മിനറൽ മിക്സ് പിന്നെ നാടൻ രീതികളായ മീനെണ്ണ ഒക്കെ ട്രൈ ചെയ്യാം.
2nd Quarter (3months) Fattening
രണ്ടാമത്തെ ക്വാർട്ടർ മുതൽ പോത്തിന്റെ തടി വക്കലിന്റെ സമയം ആണ്. ഇന്ന് മാർക്കറ്റിൽ തടി വക്കാൻ ഏറ്റവും നല്ല തീറ്റ ബാർളി ആണ് അതുപോലെ തന്നെ ചോളം നല്ലതാണ്. എന്നാൽ കേരളത്തിന്റെ അവസ്ഥയിൽ ഇത് അനുയോജ്യമല്ല. അപ്പോൾ തന്നെ ഇത് രണ്ടും അടങ്ങിയ വളരെ വിലക്കുറവിൽ ഉള്ള ഒരു വസ്തു ആണ് ബിയർ വേസ്റ്റ്. പുളിയരി കഞ്ഞിയുടെ കൂടെ ഇതും കൂടെ ഇട്ടു പരുത്തി കുരുവും പരുത്തി പിണ്ണാക്കും പകുതി ആക്കുക. പിന്നെ മിനറൽ മിക്സ് തുടരുക. കൂടെ നിങ്ങളുടെ നാട്ടിൽ ഏറ്റവും സുലഭമായ ഏതെങ്കിലും തീറ്റയും കൂട്ടി ചേർക്കുക (തേങ്ങ പിണ്ണാക്ക് /അരി തവിടു /അങ്ങനെ എന്തെങ്കിലും. ക്രമേണ അളവ് കൂട്ടുക.
3rd Quarter (3Months)
2nd quarter തീറ്റ അളവ് കൂട്ടി കൊടുക്കുക. ഇതിന്റെ കൂടെ ശർക്കരയോ അല്ലെങ്കിൽ ശർക്കര ഉണ്ടാക്കാൻ കരിമ്പു പാനി ആക്കിയതോ 100 ml കൊടുക്കുക.
4th Quarter (Finishing, )
ഇതാണ് നമ്മൾ വീണ്ടും വളരെ ശ്രെധിക്കണ്ട സമയം. ക്വാർട്ടർ 3യിൽ കൊടുത്തതും പിന്നെ ഡെയിലി ഓരോ മുട്ടയും കൊടുക്കുക.
ഇതിന്റെ കൂടെ നിങ്ങൾക് ഫ്രീ ആയി കിട്ടുന്ന എന്ത് തീറ്റയും കൊടുക്കാം. ചിലവ് കുറക്കാൻ നിങ്ങള്ക്ക് ഏറ്റവും വില കുറഞ്ഞ തീറ്റ കൂടുതൽ കൊടുക്കുക.
പ്രത്യേക കാര്യം. നല്ല Feed Conversion Rate ഉള്ള കുട്ടികളെ വാങ്ങുക. മുറ, ജാഫറാബാദി ഇനങ്ങൾ ജനിതകമായി വളർച്ച ഉള്ളവയാണ്.
എന്നാലും ഇറച്ചിക്ക് വളർത്താൻ cross breeds ആണ് നല്ലത്. ഇത് ഇവിടെ പറയുന്ന മുറ ക്രോസ്സ് എന്ന വാക്കുമായ് ഒരു ബന്ധവും ഇല്ല.
Selective Cross breeding:
Murrah(female) x Jafrabadi
Mehsana(female) x Jafrabadi
Niliravi (female) x Jafrabadi
ഇത്തരത്തിൽ cross ചെയ്താൽ അസാമാന്യ വളർച്ച ഉണ്ടാവും. ഈ 3 ഇനങ്ങളെ മറിച്ചും ക്രോസ് ചെയ്യാം. പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും. ഇത് എന്തുമായി cross ചെയ്തു എന്ന് വ്യക്തമാവണം. ഇത്തരം കുട്ടികളെ അല്പം കൂടുതൽ ക്യാഷ് കൊടുത്താലും നഷ്ടം ഇല്ല. 2 വയസായ കുട്ടികൾ ഈ തീറ്റക്രമം തുടർന്നാൽ 1000kg മുകളിൽ ഭാരം വയ്ക്കും.
അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കൂ.
ഫാർമിങ് പരമായ കാര്യങ്ങൾക്ക് നിങ്ങൾക് ഞങ്ങളെ ബന്ധപെടാവുന്നതാണ്.
https://www.facebook.com/pjr.mixfarm/
WHATSAPP :+91 98096 73116
പോത്ത് വിപണത്തിന് മാത്രമായി തുടങ്ങിയ ഫേസ്ബുക് ഗ്രൂപ്പ് :
https://www.facebook.com/groups/859754134623642/?ref=share
#കട്ടപ്പന #പോത്ത് #പോത്ത്പരിപാലനം