Dr VET Kerala

Dr VET Kerala 'Dr VET kerala'
This page is created for helping farmers , students and beginners for improving their scientific knowledge.

it contain animal husbandry or veterinary science related posts,photos and videos.

16/05/2021
കേരളംമഴക്കാലത്തെ ഊത്തപിടുത്തം വേണ്ട ; പിടി വീഴും ; ആറുമാസം തടവ് പുതുമഴയിൽ ഊത്ത പിടിക്കാൻ ഇറങ്ങുന്നവർ ജാഗ്രതൈ. അനധികൃതമായ...
16/05/2021

കേരളംമഴക്കാലത്തെ ഊത്തപിടുത്തം വേണ്ട ; പിടി വീഴും ; ആറുമാസം തടവ്

പുതുമഴയിൽ ഊത്ത പിടിക്കാൻ ഇറങ്ങുന്നവർ ജാഗ്രതൈ. അനധികൃതമായി ഊത്ത പിടിക്കുന്നവർ അഴിയെണ്ണും. അനധികൃത ഊത്ത പിടിത്തക്കാരെ പിടിക്കാൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. ഈ സമയത്തെ മീൻ പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്. വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. മഴക്കാലത്ത് വ്യാപകമായി മീനുകളെ വേട്ടയാടുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെയാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്.

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

അല്പം മുൻകരുതൽ------------------------------DISASTER RELIEF VETERINARY TEAM(DR VeT)
13/08/2019

അല്പം മുൻകരുതൽ
------------------------------
DISASTER RELIEF VETERINARY TEAM
(DR VeT)

മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം=============================വീട്ടില്‍ തന്നെ വലിയ അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള മ...
05/07/2019

മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം
=============================
വീട്ടില്‍ തന്നെ വലിയ അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. അടുക്കളത്തോട്ടത്തിലോ വീട്ടുമുറ്റത്തോ കൂടൊരുക്കി മുയലുകളെ വളര്‍ത്താം. മാനസിക സന്തോഷത്തിനൊപ്പം വരുമാനം കൂടി നല്‍കും മുയല്‍ വളര്‍ത്തല്‍.
ഇറച്ചിക്കും ചര്‍മത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് തീറ്റപരിവര്‍ത്തന ശേഷി ഇവയ്ക്ക് വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവയും മുയലുകളെ പ്രിയങ്കരമാക്കുന്നു. കുറഞ്ഞ സ്ഥല സൗകര്യവും മുതല്‍ മുടക്കും മുയല്‍ വളര്‍ത്തലിനെയിപ്പോള്‍ ജനപ്രിയമാക്കുന്നു. കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും മുയലുകളെ പരിപാലിക്കാനും എളുപ്പമാണ്. മുയലിറച്ചിയിലുള്ള ഒമേഗ- ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. സോവിയറ്റ് ചിഞ്ചില , ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, ഡച്ച് എന്നിവയാണ് ഇറച്ചിക്കായി വളര്‍ത്തുന്ന മുയല്‍ വര്‍ഗങ്ങള്‍.

കൂടു നിര്‍മാണം പ്രത്യേക ശ്രദ്ധയോടെ

മുയല്‍ വളര്‍ത്തലില്‍ കൂടു നിര്‍മാണം വളരെ പ്രധാന്യമര്‍ഹിക്കുന്നു.

നല്ല വായുസഞ്ചാമുള്ള കൂടുകള്‍ മരം, കമ്പിവല എന്നിവ കൊണ്ടു നിര്‍മിക്കാം. ഇഴജന്തുക്കള്‍ കടക്കാത്ത സ്ഥലത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൂട്ടില്‍ വൃത്തിയില്ലെങ്കില്‍ പല തരത്തിലുമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ.മി ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തിലായിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേക്കു പോകുന്ന രീതിയിലാവണം കൂടു നിര്‍മാണം. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.

ആഹാരക്രമം

പച്ചപ്പുല്ല്, മുരിക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം കറിക്കടല, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, തവിട് അരിച്ചത്, ഗോതമ്പ്, ധാതുലവണ മിശ്രിതം എന്നിവ മുയലുകള്‍ക്ക് നല്‍കണം. യഥേഷ്ടം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഇണചേരലും പ്രസവവും

ആണ്‍ മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍ മുയലുകള്‍ക്ക് ഒരു ആണ്‍ മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. എട്ടു -12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും ആറ്-എട്ട് മാസമുള്ള പെണ്‍മുയലുകളെയും ഇണചേര്‍ക്കാം. തടിച്ചു ചുവന്ന ഈറ്റം, അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകുവശം പൊക്കിക്കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍ മുയലിനെ ആണ്‍ മുയലിന്റെ കൂട്ടിലേക്ക് വിടണം. വിജയകരമായി ഇണ ചേര്‍ന്നാല്‍ ആണ്‍ മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴും. 28-34 ദിവസം വരെയാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടികൊണ്ടോ വീഞ്ഞപ്പെട്ടികൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കണം. ഇതിന് 50ഃ30ഃ15 സെ.മി വലിപ്പമുണ്ടാകണം.
ഒറ്റ പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടായിരിക്കും. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീറ്റക്രമം കൊണ്ടിത് ഒഴിവാക്കാം. നാലു മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്നും മാറ്റണം.

ഗര്‍ഭപരിശോധന

പെണ്‍ മുയലിന്റെ ചെവിക്ക് പിന്നിലും കഴുത്തിന് മുകളിലുമായി വലതു കൈകൊണ്ട് പിടിക്കുക. ഇടതുകൈ മുയലിന്റെ ശരീരത്തിന്റെ അടിയിലൂടെ ഇടുപ്പിന്റെ മുന്നില്‍ (ഗര്‍ഭാശയം സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്ത്) ഏകദേശം ഗര്‍ഭാശയ കോര്‍ണുവയുടെ മുന്നിലായി മലര്‍ത്തിവെയ്ക്കുക. ഇടതുകൈയുടെ തള്ള വിരല്‍ ഗര്‍ഭാശയത്തിന്റെ വലത് വശത്ത് തൊടുക. തള്ളവിരലും മറ്റുവിരലുകളും വലത്തേക്ക് ചലിപ്പിക്കുമ്പോള്‍ ചെറിയ ഗോപി പോലുള്ള ഭ്രൂണം പുറകിലേക്ക് പോകുതായി അനുഭവപ്പെട്ടാല്‍ ഗര്‍ഭിണിയാണെന്ന് അനുമാനിക്കാം. പരിചയസമ്പനായ ഒരാള്‍ക്ക് എട്ട് മുതല്‍ 12 വരെ ദിവസത്തിനുള്ളില്‍ ഇപ്രകാരം ഗര്‍ഭപരിശോധന നടത്താന്‍ കഴിയും.

എടുക്കുന്ന രീതി

തിളങ്ങുന്ന നനുത്ത രോമക്കുപ്പായമുള്ള മുയലുകളെ എടുത്ത് ഓമനിക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. മുയലുകളെ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിലും കാലിലും തൂക്കിപ്പിടിച്ച് എടുക്കരുത്. വലിയ മുയലുകളെ കഴുത്തിന് പുറകിലുള്ള അയഞ്ഞ തൊലിയില്‍ വലതുകൈകൊണ്ട് പിടിക്കുതിനോടൊപ്പം ഇടതുകൈകൊണ്ട് പിന്‍ഭാഗം താങ്ങി എടുക്കണം. വളരെ ചെറിയ മുയലുകളെ കൈകളിലായി പിടിക്കാം.
For more details comment

കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍   കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പ...
18/06/2019

കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍

കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ാധ്യതയും വര്‍ദ്ധിക്കുന്നു.

കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിപ്പിക്കുക.

പശുവിനു ദഹനക്കേടു വന്നാല്‍ ചുക്ക് കുരുമുളക് ശര്‍ക്കര എന്നിവ സമം അരച്ച് ചേര്‍ത്ത് ഉരുളകളാക്കി കൊടുക്കുക.

കന്നുകാലികള്‍ റബ്ബര്‍ പാല്‍ കുടിക്കാനിടയാല്‍ മറുമരുന്നായി വെളിച്ചണ്ണ നല്‍കുക.

കന്നുകാലികളുടെ ദേഹത്ത് വട്ടന്‍ ( കറുത്ത് വട്ടത്തിലുള്ള ഒരു കീടം) കയറിക്കൂടുന്നത് തടയാന്‍ കൂവ ഇടിച്ചു പിഴിഞ്ഞ നീരു പുരട്ടുക.

വയറിളക്കം വന്നാല്‍ ആഞ്ഞിലിയില കരിച്ച് കുടിവെള്ളത്തില്‍ കലക്കി ഉപ്പുമിട്ട് കൊടുക്കുക.

പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ കിട്ടുന്നത് പപ്പായ പുഴുങ്ങിക്കൊടുക്കുക.

കന്നുകാലികള്‍ക്കുണ്ടാകുന്ന ദഹനക്കേടിനു പ്രതിവിധിയായി കച്ചോലത്തിന്റെ നീരു കൊടുക്കുക.

കന്നുകാലികളുടെ ശരീരത്തില്‍ പുഴുക്കടി വന്നാല്‍ വന്‍ തകരയുടെ ഇല മോരില്‍ അരച്ചു ദിവസം രണ്ടു നേരം പുരട്ടുക.

കന്നുകാലികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടെങ്കില്‍ കച്ചോലം വെളുത്തുള്ളി കുരുമുളക് കുടമ്പുളി ഇവ സമമായി എടുത്ത് അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടി രാവിലെയും വൈകീട്ടും ഓരോ ഉരുള വീതം കൊടുക്കുക.

പശുവിന്റെ തൊഴുത്തില്‍ ഇടയ്ക്കിടയ്ക്കു കുമ്മായം വിതറുക ഈച്ച ശല്യം മാറിക്കിട്ടും.

കന്നുകാലികളുടെ വയറിളക്കത്തിനു മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചു കൊടുക്കുന്നത് ഫലപ്രദമായിരിക്കും.

കന്നുകാലികളുടെ കാലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനു ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക.

കാലിലെ നീര്‍വീക്കത്തിനു കറ്റാര്‍ വാഴനീരില്‍ ചെന്നിനായകം അരച്ച് ലേപനം‍ ചെയ്യുന്നതും നല്ലതാണ്.

മൃഗങ്ങളുടെ പൊട്ടിയ എല്ലുകള്‍ നേരെയാകുന്നതിനു ഉഴുന്നുപൊടിയും കോഴിമുട്ട വെള്ളയും നല്ല വണ്ണം അരച്ചു ചേര്‍ത്ത് കട്ടിയായി പുരട്ടുക.

കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈ ച്ച മുട്ടയിട്ട് പുഴു ആകുകയാണെങ്കില്‍‍ ആത്തയില അരച്ച് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി മുറിവില്‍ വച്ചു കെട്ടുക. പുഴുക്കള്‍ ചാകും വ്രണവും കരിയും.

കുളമുരോഗമുളള കന്നുകാലികളുടെ കുളമ്പില്‍ തുരിശു പൊടിച്ചിടുക രോഗം ഭേദമായിക്കൊള്ളും.

കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന്‍ പുളിയില വെള്ളത്തില്‍ തിളപ്പിച്ച് ഉപ്പു ചേര്‍ത്ത് കുളമ്പില്‍ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക.

കുളമ്പുരോഗത്തിനു മടല്‍ച്ചാരവും ഉപ്പും ചേര്‍ത്ത് കിഴി കെട്ടി കിഴി ചൂടാക്കി കുളമ്പില്‍ ചൂടു പിടിക്കുക.

കന്നുകാലികളുടെ കുളമ്പില്‍ പുഴു പിടിച്ച് പഴുപ്പുണ്ടായാല്‍ കര്‍പ്പൂരം വെളുത്തുള്ളി ഇവ അരച്ച് പുന്നയ്ക്കാ എണ്ണയില്‍ കാച്ചി തൂവലുകൊണ്ട് തൊട്ടിടുക. കപ്പലണ്ടിക്കായും ഈ ആവശ്യത്തിനു പറ്റിയതാണ്.

കുളമ്പുരാഗത്തിനു മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്തു ഇടിച്ചു പിഴിഞ്ഞ നീരില്‍ വെളുത്തുള്ളി വയമ്പ് കാട്ടുജീരകം നല്ല മുളക് ചുക്ക് ഇവ പത്തു ഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.

കുളമ്പുരോഗത്തോടൊപ്പം വായില്‍ വ്രണവും ഉണ്ടാകാം. ചിത്രപാല, ചുവന്നുള്ളി, നെയ്‌വള്ളി, നറുനീണ്ടിക്കിഴങ്ങ് ഇവ ഇടിച്ചു പിഴിഞ്ഞ നീരും അതില്‍ 115 മി ലി തേങ്ങാപ്പാലും ചേര്‍ത്ത് അതിലേക്കു ചെന്നിനായകം കടുകു രോഹിണി കാട്ടു ജീരകം പെരും ജീരകം കുടക്കമൂലി ഇവ ഓരോ കഴഞ്ചു വീതം അരച്ചു കലക്കി ചേര്‍ത്ത് എല്ലാം കൂടി തിളപ്പിച്ച് ആറിയ ശേഷം കൊടുക്കുക. പുല്ലു കൊടുക്കാതെ വൈക്കോല്‍ കൊടുക്കുക. അതോടൊപ്പം കൊടിത്തണ്ട് വാട്ടിപ്പിഴിഞ്ഞ നീരില്‍ കഞ്ഞി വച്ച് കോരിക്കൊടുക്കുകയും വേണം.

കന്നുകാലികളുടെ ദേഹത്തുള്ള മുറിവില്‍ ഈച്ച മുട്ടയിട്ട് പഴുക്കുന്നുണ്ടെങ്കില്‍ അവിടെ പുകയില പൊടിച്ചിടുക

ദഹനക്കേടിനു വെറ്റില കായം ഇഞ്ചി കുരുമുളക് വെളുത്തുള്ളി ഇവ സമം ചേര്‍ത്ത് അരച്ച് കൊടുക്കുക

കന്നുകാലികളൂടെ കണ്ണിനു ക്ഷതം വന്നാല്‍ പുകയില വായിലിട്ട് ചവച്ച് നീര്‍ കണ്ണിലേക്കു തുപ്പുക.

കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈച്ച മുട്ടയിടാതിരിക്കാന്‍ ചിരട്ടക്കരി പൊടിച്ച് ഉപ്പു നീരില്‍ ചാലിച്ച് പുരട്ടുക

കന്നുകാലികളുടെ ദേഹത്തെ മുറിവില്‍ ഈച്ച മുട്ടയിടുന്നത് തടയാന്‍ തേരകത്തിന്റെ കറ പഞ്ഞിയില്‍ മുക്കിപ്പുരട്ടുക.

മുറിവില്‍ ഈച്ച മുട്ടയിടുന്നതു ഒഴിവാക്കാന്‍ പേരയുടെ കുരുന്നില അരച്ച് മുറിവിലിടുക

കൊമ്പ് പഴുത്ത് ഊരിപ്പോകാറുള്ള പശുവിനു കൊമ്പിന്റെ ചുറ്റും ഘനത്തില്‍ പഞ്ഞി ചുറ്റി അത് ബെന്‍സോയിനില്‍ കുതിര്‍ത്ത് വയ്ക്കുക.

കന്നുകാലികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളുടെ പൊറ്റന്‍ പോകുന്നതിനു മൂത്ത തേങ്ങായുടെ പാല്‍ പിഴിഞ്ഞ് പുരട്ടുക.

കത്തിക്കൊണ്ടിരിക്കുന്ന ചിരട്ടയില്‍ അതി ഗാഢതയില്‍ കലക്കിയ ഉപ്പു നീരൊഴിച്ചു കെടുത്തി ആ കരി അരച്ച് വെളിച്ചണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ കന്നുകാലികളിലെ ഏത് മുറിവും കരിയും.

അകിടു വീക്കത്തിന് ആര്യ വേപ്പിലയും പച്ച മഞ്ഞളും ഉപ്പും സമം അരച്ച് ദിവസവും പുരട്ടുക.

അകിടു കല്ലിക്കുന്നത് തടയാന്‍ പച്ചവെള്ളം ശക്തിയായി അകിടിലേക്ക് അടിച്ചൊഴിക്കുക പശുവിനെ വൃത്തിയായി പരി രക്ഷിച്ചാല്‍ അകിടു വീക്കം കുറെയെല്ലാം തടയാം. എപ്പോഴും ചെളിയില്‍ കിടക്കുന്നതിനു കന്നുകാലികളെ അനുവദിക്കരുത് .

കന്നുകാലികള്‍ക്ക് വയറിളക്കം ഉണ്ടായിരിക്കുകയും അതോപ്പം വയറു കമ്പിക്കുകയും ചെയ്താല്‍ സോഡാപ്പൊടി കൊടുക്കക അസുഖം മാറും.

തൊഴുത്തോ വീടോ മാറുമ്പോഴുള്ള വല്ലായ്മയും വിശപ്പില്ലായ്മയും മാറ്റാന്‍ ഒരു കുപ്പി കള്ളില്‍ അഞ്ചാറ് കുരുമുളക് പൊടിച്ചിട്ട് കുടിക്കാന്‍ കൊടുക്കുക കള്ളിന്റെ മട്ടായാലും മതിയാകും.

ഈ മാതിരി വിശപ്പില്ലായ്മ മാറ്റാന്‍ ഒരു തീപ്പട്ടിയില്‍ കൊള്ളുന്നത്ര യീസ്റ്റ് തിന്നാന്‍ കൊടുക്കുക

ദഹനക്കേട് വിരശല്യം വയറിളക്കം എന്നിവയ്ക്കു പച്ചപ്പപ്പായ കൊടുക്കുക പാലുത്പാദനം കൂടാനും ഇത് സഹായിക്കും

മലബന്ധനത്തിന് കൂവളത്തിന്റെ പഴുത്ത കായ് കൊടുക്കുക വയറു കടിക്ക് കൂവളത്തിന്റെ പച്ചക്കായ പൊടിച്ചത് ഔഷധമാണ്.

പശുക്കളുടെ ഉദരത്തില്‍ മുടിയും മറ്റും അകപ്പെട്ടുണ്ടാകുന്ന വയറിളക്കത്തിനു വഴത്തട അരിഞ്ഞു കൊടുക്കുക

കന്നുകാലികള്‍ക്കുണ്ടാകുന്ന നീരിനു കടുക്ക എള്ള് അമൃത് കറുകപ്പുല്ല് ചന്ദനം എന്നിവ പാലില്‍ പുഴുങ്ങി അരച്ച് വെണ്ണയില്‍ ചാലിച്ച് പുരട്ടുക.

ഒടിവിനും സന്ധി തെറ്റലിനും പര്‍പ്പടം ഉണ്ടാക്കാന്‍ തയാറാക്കുന്ന കൂട്ട് യഥാസ്ഥാനത്ത് കനത്തില്‍ പതിപ്പിക്കുക പ്ലാസ്റ്ററിന്റെ ഫലം കിട്ടും. ഭേദമാകുന്നതുവരെ ഇത് ആവര്‍ത്തിച്ചു ചെയ്യണം.

കന്നുകാലികള്‍ക്കുണ്ടാകുന്ന എല്ലാ മുറിവുകള്‍ക്കുംആത്തയില അരച്ച് അതുകൊണ്ട് മുറിവു പൊതിഞ്ഞു വയ്ക്കുക.

കന്നുകാലികളില്‍ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ചുണ്ണാമ്പു വെള്ളത്തിന്റെ തെളിയൂറ്റി കുറെശെ കാടിയിലൊഴിച്ച് ഏതാനും ദിവസം അടുപ്പിച്ചു കൊടുക്കുക.

തിരിയടപ്പന്‍ വന്നാല്‍ മാടിന്റെ ഒരുവശത്ത് വീക്കം കാണുന്നു. ഞരമ്പുകള്‍ പിടയ്ക്കും. തീറ്റ മടിക്കും. ശബ്ദം അടയും. അതിനു പരിഹാരമായി പെരും തുമ്പ ചെറുതുമ്പ ഇവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍ എടുക്കുക അതില്‍ പകുതി എടുത്ത് അറുപതു ഗ്രാം ചുക്ക് അരച്ചു ചേര്‍ത്തു കൊടുക്കുക ഇത് രണ്ടു നേരം കൊടുക്കണം.

ചെനയുള്ള പശുക്കളുടെ വാത സംബന്ധമായ അസുഖങ്ങള്‍ക്കു കുറുന്തോട്ടിയും നറുനീണ്ടിയും കഷായം വച്ച് ഏഴാം മാസം മുതല്‍ കൊടുത്താല്‍ സുഖപ്രസവം നടക്കും.

കന്നുകാലികളുടെ പൊക്കിള്‍കൊടി പഴുത്താല്‍ ടര്‍പ്പന്റെനില്‍ കര്‍പ്പൂരം ചാലിച്ച് കമ്പില്‍ തുണി ചുറ്റി അത് ഈ കുഴമ്പില്‍ മുക്കി പൊക്കിളിനകത്തേക്കു കടത്തുക. പുഴുക്കള്‍ അടര്‍ന്നു വീഴുന്നതു കാണാം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ ഇതാവര്‍ത്തിക്കുക. അതിനു ശേഷം പുകയിറ ഉപ്പുനീരില്‍ ചാലിച്ചു പുരട്ടുക.

കന്നുകാലികള്‍ക്കു തുരിശു വിഷബാധയേറ്റാല്‍ മുട്ടയുടെ വെള്ളയോ പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയോ കുടിപ്പിക്കുക.

കന്നുകാലികള്‍ക്കു യൂറിയ വിഷബാധയേറ്റാല്‍ അര ലിറ്റര്‍ വിനാഗിരി വീതം അര മണിക്കൂര്‍ ഇടവിട്ട് നല്‍കുക വിഷബാധാലക്ഷണം കുറയുന്നതുവരെ മൂന്നോ നാലോ പ്രാവശ്യം നല്‍കേണ്ടി വരും

കന്നുകാലികള്‍ക്കു പുഴുക്കടി ഉണ്ടായാല്‍ ഗന്ധകം എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് പരിഹാരമാണ്.

World veterinary day
27/04/2019

World veterinary day

Proud to be an veterinarian 😎
27/04/2019

Proud to be an veterinarian 😎

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും_________________________________                  രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴ...
25/04/2019

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും
_________________________________
രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉല്‍പാദന നഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രവുമല്ല, പശുക്കളുടേയും കിടാക്കളുടേയും അകാലമ രണം, വന്ധ്യത, ഗര്‍ഭമലസല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും. പശുക്കളെ മികച്ച ആരോഗ്യത്തോടെ പരിപാ ലിക്കുന്നതിനായി അവയെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങ ളെക്കുറിച്ചുള്ള ധാരണ വളര്‍ത്തി യെടുക്കേണ്ടതാണ്. വൈറസു കള്‍, ബാക്ടീരിയകള്‍, പ്രോട്ടോ സോവകള്‍, ഫംഗസുകള്‍, ബാഹ്യ- ആന്തരിക പരാദങ്ങള്‍ തുടങ്ങി പശുക്കളിലെ സാംക്രമിക രോഗകാരികള്‍ ഏറെയാണ്. പട്ടുണ്ണികള്‍ പോലുള്ള ചില പരാഗങ്ങള്‍ രോഗവാഹകര്‍ കൂടിയാണ്.

വൈറസ് രോഗങ്ങളും പ്രതിരോധവും

“ഡോക്ടര്‍, എന്‍റ പശുക്കളുടെ വായില്‍ പൊള്ളലേറ്റെന്നു തോന്നുന്നു. വായ നിറയെ ചുമന്ന് തിണര്‍ത്ത പാടുകളാ, നല്ല പനിയും, തീറ്റയൊന്നു കഴിക്കുന്നില്ല. എന്തായിരിക്കും പ്രശ്നം?” നിറഞ്ഞ ആശങ്കയുമായി രാവിലെ തന്നെ കര്‍ഷകരില്‍ ഒരാളുടെ ഫോണ്‍കോള്‍. ലക്ഷണങ്ങളില്‍ നിന്ന് തന്നെ രോഗത്തെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും വന്ന് പരിശോധിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. നാവിലും ചുവന്നു തിണര്‍ത്ത് പൊള്ളലിന് സമാനമായ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും, ശക്തമായ പനിയും, തീറ്റയോടുള്ള വിരക്തിയുമെല്ലാം പ്രധാനമായും കുളമ്പുരോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. കേരളത്തിലെ ക്ഷീരമേഖലയില്‍ ഇന്നും വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രധാന വൈറല്‍ രോഗങ്ങളിലൊന്ന് ഫൂട്ട് & മൗത്ത് ഡിസീസ് (FMD) അഥവാ കുളമ്പുരോഗം. ഊര്‍ജ്ജിത പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും വൈറസിന്‍റെ ജനിതക വ്യതിയാനം രോഗവാ ഹകരായ കന്നുകാലികലെ അന്യ സംസ്ഥാനത്ത് നിന്നും മറ്റും കൊണ്ടുവരല്‍, പ്രതിരോധ കുത്തി വെപ്പില്‍ കര്‍ഷകരില്‍ ചിലര്‍ കാണിക്കുന്ന വിമുഖതയെല്ലാം കുളമ്പുരോഗം പടരുന്നതിന്‍റെ കാരണങ്ങളാണ്.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ വായില്‍ നിന്ന് ഉമിനീര്‍ പതഞ്ഞൊലിക്കല്‍, ചുണ്ടുകള്‍ പ്രത്യേക ശബ്ദത്തോടെ ചേര്‍ത്തടക്കല്‍ (Smacking), വായിലെ തിണര്‍പ്പുകള്‍ക്ക് പുറമെ അകിടിലും ഇവ പ്രത്യക്ഷപ്പെടാം. ശക്തമായ ശരീരവേദന മൂലം നടക്കാന്‍ പോലും പശു പ്രയാ സപ്പെടുന്നതായി കാണാം. മൂന്ന് ദിവസത്തിനകം ഈ കുമിളകള്‍ പൊട്ടി വ്രണങ്ങള്‍ ആവുകയും കുലമ്പുകളിലേക്കും കൂടി വ്രണ ങ്ങള്‍ വ്യാപിക്കുകയും ചെയ്യും. കുളമ്പ് രോഗബാധ മൂലം വലിയ പശുക്കളില്‍ മരണനിരക്ക് കുറവാ ണെങ്കിലും പാലുല്‍പാദനം ഗണ്യ മായി കുറയാനും, അകിട് വീക്കമട ക്കമുള്ള തുടര്‍രോഗങ്ങള്‍ വരാനും, പിന്നീട് വന്ധ്യതക്കും ഈ രോഗം കാരണമാകുന്നു. ആറു മാസ ത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വൈറസിനെതിരെ കൃത്യമായ ചികിത്സ ലഭ്യമല്ലെങ്കിലും പ്രതിരോധശേഷി കുറയുന്നതും മറ്റും കൊണ്ട് ഉണ്ടായേക്കാവുന്ന ബാക് ടീരിയല്‍ അണുബാധ തടയാന്‍ ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കാം. വായ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (0.01%) ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ബോറിക് ആസിഡ് പൊടി തേനില്‍ ചാലിച്ച് റോബസ്റ്റ പഴത്തോടൊപ്പം ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്. കൈകാലുകള്‍ തുരിശ് ലായനിയില്‍ (2%) കഴുകി, വ്രണങ്ങളിലെ പുഴുബാധ തടയാന്‍ മരുന്നു പ്രയോഗിക്കണം.

കുളമ്പുരോഗം തടയാനുള്ള ഫലപ്രദമായ മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് തന്നെയാണ്. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാ ക്കാം. കൃത്യമായ ഇടവേളകളില്‍ കുളമ്പുരോഗത്തിനെതിരെ മൃഗ സംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ്, തങ്ങളുടെ പശുക്കള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മുടന്തന്‍ പനി എന്ന് കര്‍ഷക ര്‍ക്കിടയില്‍ അറിയപ്പെടുന്ന രോഗമാണ് റാബ്ഡോ വൈറസ് കാരണമായുണ്ടാകുന്ന എപ്ഹെ മറല്‍ ഫീവര്‍. മൂന്ന് ദിവസത്തോളം മാത്രം രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ത്രീഡെ സിക്ക്നസ് എന്ന ഓമനപ്പേരും ഉണ്ട്. പനി, പേശികളുടെ വിറയല്‍, മുടന്തല്‍, പെട്ടെന്ന് പാല്‍ കുറയല്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ശരീരവേദന കുറയാനും, പനിക്കെ തിരെയുള്ള മരുന്നുകള്‍ ഡോക്ട റുടെ നിര്‍ദ്ദേശാനുസരണം രോഗാരംഭത്തില്‍ തന്നെ നല്‍കണം. ചെറു ഈച്ചകള്‍ പകര്‍ത്തുന്ന രോഗം ആയത് കൊണ്ട് തന്നെ അവയെ അകറ്റാനുള്ള ലേപനങ്ങ ളും ഉപയോഗിക്കാം.

ബാക്ടീരിയല്‍ രോഗങ്ങള്‍ അറിയാന്‍

“പശുവിനെ കുറച്ച് ദൂരെനിന്ന് വാങ്ങിയതാണ്, ഇവിടെ വീട്ടില്‍ കൊണ്ടുവന്നതു മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസ തടസ്സവും, മൂക്കൊലിപ്പും, വായില്‍ ചെറിയ വീക്കവും ഉണ്ട്.” കര്‍ഷ കരുടെ ഈ പരിഭവം മിക്കവാറും പാസ്ചുറല്ല രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ) അഥവാ കുരലടപ്പന്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. പ്രതികൂല കാലാവസ്ഥ, ദീര്‍ഘദൂര യാത്ര തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യ ങ്ങള്‍, അവയുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിന് കാരണമാവുന്നു. പശുക്കളില്‍ സാധാരണയായി കാണുന്ന പാസ്ചുറല്ല ബാക്ടീരിയ ഈയവസര ത്തില്‍ പെറ്റുപെരുകി, രോഗല ക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നു. എരുമകളില്‍ ഈ രോഗം കൂടു തല്‍ ഗുരുതരമാണ്. വായുവിലൂ ടെയും തീറ്റയിലൂടെയുമൊക്കെ രോഗം പകരാം. മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ശ്വസന നിരക്ക്, വയറിളക്കം തുടങ്ങിയവയും കണ്ടുവരുന്നു. ആന്‍റിബയോട്ടിക് കുത്തിവെപ്പ് അടക്കമുള്ള ചികിത്സ സത്വരമായി ഉറപ്പുവരുത്തണം. കേരളത്തില്‍ മഴക്കാലങ്ങളില്‍ ഈ അസുഖം വ്യാപകമായി കണ്ടുവരുന്നതിനാല്‍, മഴക്കാലത്തിനു മുന്‍പ് തന്നെ കുരലടപ്പനെതിരായ പ്രതി രോധ കുത്തിവെപ്പ് പശുക്കള്‍ക്ക് ഉറപ്പ് വരുത്തണം. നാലുമാസം പ്രായമായ കിടാക്കള്‍ക്ക് ആദ്യ കുത്തിവെപ്പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. പ്രതിരോധ കുത്തിവെപ്പി നായി അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി.

എലിപ്പനി പശുക്കളെ ബാധിക്കുമോ?

എലികളുടെ മൂത്രത്തില്‍ കാണപ്പെടുന്ന അണുക്കള്‍, വെള്ളം, തീറ്റ എന്നിവ വഴിയും, ശരീരത്തിലെ മുറിവുകളിലുടെയും ശരീരത്തിനകത്തെത്തിയാല്‍ പശുവടക്കമുള്ള മൃഗങ്ങളില്‍ അത് എലിപ്പനിക്ക് കാരണമാകും. ശക്തമായ പനി, ചുവന്ന ശ്ലേഷ്മ സ്തരങ്ങള്‍, ആറു മാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളുടെ ഗര്‍ഭമലസല്‍ എന്നിവയെല്ലാം എലിപ്പനി രോഗത്തില്‍ കണ്ടുവരുന്നു. കറവ പശുക്കളില്‍ അകിടു വീക്കത്തിനും, പാലിന്‍റെ നിറം ഇളം ചുവപ്പായി വ്യത്യാസപ്പെടു ന്നതിനും എലിപ്പനി കാരണമാവും. ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള രോഗമായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം. ഗര്‍ഭമലസിയതിന്‍റെ അവശിഷ്ടങ്ങളും മറ്റും കയ്യുറ ഉപയോഗിച്ച് മാത്രമേ കൈകാര്യം ചെയ്യാവൂ. നല്ല കുടിവെള്ളം ലഭ്യമാക്കുക. തീറ്റസാധനങ്ങള്‍ ശുചിയായി സൂക്ഷിക്കാനും തൊഴുത്തിലും പരിസരങ്ങളിലും എലികളെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.

കട്ടന്‍ചായയുടെ നിറമുള്ള മൂത്രവും പ്രോട്ടോസോവല്‍ രോഗങ്ങളും

“ഡോക്ടര്‍, പശു കട്ടന്‍ ചായയുടെ നിറത്തിലാണ് മൂത്രം ഒഴിക്കുന്നത്. നല്ല പനിയും ഉണ്ട്. എന്താ അസുഖം?” ക്ഷീരകര്‍ഷ കര്‍ സാധാരണ ഉന്നയിക്കുന്ന സംശയങ്ങളിലൊന്നാണിത്. കേരളത്തില്‍ പട്ടുണ്ണികള്‍, വട്ടന്‍ തുടങ്ങിയ ബാഹ്യപരാദങ്ങള്‍ വഴി പകരുന്ന പ്രോട്ടോസോവല്‍ രോഗ ങ്ങള്‍ താരതമ്യേന കൂടുതലാണ്. കട്ടന്‍ ചായയുടെ നിറമുള്ള മൂത്രവും, പനിയും ബബിസിയോസിസ് എന്ന അസുഖത്തിന്‍റെ പ്രാരംഭലക്ഷണങ്ങളാണ്. തൈലേറിയോസിസ്, അനാപ്ലാസ് മോസിസ് തുടങ്ങിയ പ്രോട്ടസോവല്‍ അസുഖങ്ങളും, സാധാരണയായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത്, രോഗാണുവാഹ കരായ പരാദങ്ങള്‍ കൂടുതലായി പെറ്റു പെരുകുന്നതിനാല്‍ ഈ രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. മേയാന്‍ വിടുന്ന പശുക്കളിലും, കാടിന് സമീപം വളര്‍ത്തുന്നവയിലുമെല്ലാം രോഗസാ ധ്യത ഏറെയാണ്. ഉയര്‍ന്ന പനി, മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കണ്ണിലേയും മോണ യിലേയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണം നഷ്ടപ്പെടല്‍, വിളര്‍ച്ച തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ ഈ രോഗങ്ങളില്‍ കണ്ടുവരുന്നു. രക്തസാമ്പിള്‍ പരിശോധിച്ച് കൃത്യമായ രോഗനി ര്‍ണയം നടത്താനുള്ള സംവിധാനം എല്ലാ മൃഗാശുപത്രികളിലും ഉണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം ഉടന്‍ ഡോക്ടറെ ബന്ധ പ്പെട്ട് രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കണം. ഗുരുതരമാ വുന്ന പക്ഷം പശു കിടപ്പിലാവു ന്നതിനും, മഞ്ഞപ്പിത്തത്തെ തുടര്‍ന്നുള്ള മരണത്തിനും കാരണമാവാം. രോഗവാഹകരായ ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കുന്നതിനായി കീടനിയന്ത്രണ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമാണ്. വേപ്പെണ്ണ കര്‍പ്പൂരത്തില്‍ ചാലിച്ച്, പശുവിന്‍റെ ശരീരത്തില്‍ പുരട്ടുന്നതും പട്ടുണ്ണികളെ അകറ്റും.

ചാണക പരിശോധന നടത്തി കൃത്യമായ ഇടവേളകളില്‍ ആന്തര വിരകള്‍ക്കെതിരെ മരുന്നു നല്‍കല്‍, തൊഴുത്തിലെ ശുചിത്വം ഉറപ്പുവരുത്തല്‍, വെറ്ററിനറി ഡോ ക്ടറുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് പരിരക്ഷ മൃഗങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നിവയിലും ക്ഷീരകര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

നിങ്ങളുടെ ഓമനപ്പക്ഷികള്‍ ക്ഷീണിതരാണോ? കാരണം ഇതാകാംഅതീവശ്രദ്ധയോടെ നമ്മള്‍ പരിപാലിക്കുന്ന അരുമപ്പക്ഷികളുടെ ആരോഗ്യത്തിന് വല...
24/04/2019

നിങ്ങളുടെ ഓമനപ്പക്ഷികള്‍ ക്ഷീണിതരാണോ? കാരണം ഇതാകാം

അതീവശ്രദ്ധയോടെ നമ്മള്‍ പരിപാലിക്കുന്ന അരുമപ്പക്ഷികളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ആന്തരിക പരാദങ്ങള്‍. ഉരുളന്‍ വിരകള്‍, നാട വിരകള്‍, പരന്ന വിരകള്‍, പ്രോട്ടോസോവല്‍ ഏകകോശ പരാദങ്ങള്‍ തുടങ്ങി അരുമപ്പക്ഷികളെ ബാധിക്കുന്ന ആന്തരിക പരാദങ്ങള്‍ അനവധിയുണ്ട്. പക്ഷികളുടെ ദഹനവ്യൂഹത്തില്‍ നിന്നും അവയുടെ വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കും എന്ന് മാത്രമല്ല, കുടല്‍ഭിത്തി തുരന്ന് രക്തമൂറ്റിക്കുടിച്ച് വിളര്‍ച്ചയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ആന്തരിക പരാദങ്ങള്‍ വഴിയൊരുക്കും.

👉പരാദബാധയും ലക്ഷണങ്ങളും

ക്രമേണയുള്ള ശരീര തളര്‍ച്ച, ഭാരക്കുറവ്, പറക്കാനുള്ള മടി, തൂങ്ങിയുള്ള നില്‍പ്പ്, ആരോഗ്യം ക്ഷയിക്കല്‍, വിശപ്പില്ലായ്മ, വയറിളക്കം, വിളര്‍ച്ച എന്നിവയെല്ലാമാണ് പക്ഷികളിലെ വിരബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. വിരബാധകള്‍ പക്ഷികളിലെ മുട്ടയിടലും, പ്രജനനവും തടസ്സപ്പെടാന്‍ കാരണമാവാറുണ്ട്. ആന്തരിക പരാദങ്ങളെ കൃത്യമായി കണ്ടെത്തി വിരമരുന്നുകള്‍ നല്‍കാതിരുന്നാല്‍ പോഷകപര്യാപ്തതയും, വിളര്‍ച്ചയും, വയറിളക്കവും മൂര്‍ച്ഛിച്ച് പക്ഷികള്‍ അകാലമരണമടയും. വിരകള്‍ ഒരു പക്ഷിയെ ബാധിച്ചാല്‍ പക്ഷിക്കൂട്ടത്തിലെ മറ്റു പക്ഷികളിലേക്ക് തീറ്റയിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയേറെയാണ്.

പക്ഷികളിലെ ഉരുളന്‍ വിരകളില്‍ പ്രധാനമാണ് അസ്‌കാരിഡ് വിരകളും, കാപ്പിലേറിയ വിരകളും. ചെറുകുടലില്‍ കാണപ്പെടുന്ന അസ്‌കാരിഡ് വിരകള്‍ പോഷകങ്ങള്‍ വലിച്ചെടുത്ത് വളരുകയും, ക്രമേണ പക്ഷികളുടെ ശരീരം ക്ഷീണിക്കുകയും ചെയ്യും. ശക്തമായ രോഗാവസ്ഥയില്‍ 3-4 സെന്റീമീറ്റര്‍ വീതം നീളമുള്ള അസ്‌കാരിഡ് വിരകളെ പക്ഷികളുടെ കാഷ്ടത്തില്‍ കാണാന്‍ കഴിയും. പാരകീറ്റുകള്‍, ആഫ്രിക്കന്‍ ചാര തത്തകള്‍, മക്കാവു തത്തകള്‍, ലോറിക്കിറ്റുകള്‍ തുടങ്ങിയ വിദേശയിനം പക്ഷികളില്‍ അസ്‌കാരിഡ് വിരകള്‍ സാധാരണയായി കാണാറുണ്ട്.

കൂടുതല്‍ മാരകമായ കാപ്പിലേറിയ എന്ന മുടി വിരകള്‍ പോഷകങ്ങള്‍ വലിച്ചെടുക്കുമെന്ന് മാത്രമല്ല ആഹാരങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചിയായ ക്രോപ്പ് മുതല്‍ വന്‍കുടലിന്റെ അറ്റം വരെയുള്ള ദഹനവ്യൂഹത്തിന്റെ ഭിത്തിയില്‍ തുളഞ്ഞു കയറി രക്തം ഊറ്റിക്കുടിക്കുകയും ചെയ്യും. ഇത് ക്രമേണ വിളര്‍ച്ചക്കും, ശരീരതളര്‍ച്ചക്കും വഴിയൊരുക്കും. കേരളത്തില്‍ അലങ്കാരത്തിനായി വളര്‍ത്തുന്ന പ്രാവുകളില്‍ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ആന്തരിക പരാദമാണ് കാപ്പിലേറിയ വിരകള്‍. കാപ്പിലേറിയ വിഭാഗത്തില്‍പ്പെട്ട ഉരുളന്‍ വിരകള്‍ ബാധിച്ചാല്‍ ഛര്‍ദ്ദി പ്രധാന ലക്ഷണമായി കാണാന്‍ കഴിയും. ഒപ്പം ധാരാളം മുട്ടകള്‍ വിരകള്‍ പക്ഷികളുടെ കാഷ്ടത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഇത് തീറ്റയിലും വെള്ളത്തിലും കലരുന്നതിലൂടെ മറ്റു പക്ഷികളിലേക്ക് രോഗം വ്യാപിക്കും. ദീര്‍ഘനാള്‍ ഒരു പോറലുമേല്‍ക്കാതെ പക്ഷിക്കൂട്ടിലും, തറയിലുമൊക്കെ നിലനില്‍ക്കാനുള്ള ശേഷിയും വിരകളുടെ മുട്ടകള്‍ക്കുണ്ട്. ഒരു സെന്റീ മീറ്ററില്‍ ചുവടെ മാത്രം നീളമുള്ള കാപ്പിലേറിയ വിരകളെ പക്ഷികളുടെ കാഷ്ടത്തില്‍ കാണാന്‍ പ്രയാസകരമാണ്. ഉരുളന്‍ വിരകളില്‍പ്പെട്ട സിങ്കമസ് എന്നയിനം തൊണ്ടവിരകള്‍ കാരണമായുണ്ടാവുന്ന സിങ്കമിയാസിസ് രോഗം താറാവ്, ഫെസന്റുകള്‍, കോഴികള്‍, ടര്‍ക്കികള്‍ അടക്കം തുറന്ന് വിട്ട് വളര്‍ത്തുന്ന പക്ഷികളില്‍ സാധാരണമാണ്. മുതിര്‍ന്ന പക്ഷികളെക്കാള്‍ ഇളംപ്രായത്തിലുള്ള പക്ഷികളെ രോഗം കൂടുതലായി ബാധിക്കും. ഈ വിരകളുടെ ലാര്‍വകള്‍ ഒളിച്ചിരിക്കുന്ന ഒച്ചുകളെയും, മണ്ണിരകളെയുമെല്ലാം ഇര തേടുന്നതിനിടെ പക്ഷികള്‍ ആഹാരമാക്കുന്നത് വഴിയാണ് വിരബാധയുണ്ടാവുന്നത്. ശ്വാസതടസ്സത്തിന് സമാനമായ ലക്ഷണങ്ങള്‍, തൊണ്ടയില്‍ നന്നുള്ള കുറുകല്‍ ശബ്ദം, ചുമ, വാ തുറന്ന് ആയാസപ്പെട്ടുള്ള ശ്വസനം എന്നിവയെല്ലാമാണ് തൊണ്ടവിരബാധയുടെ മുഖ്യ ലക്ഷണങ്ങള്‍.

ഉരുളന്‍ വിരകള്‍ സാധാരണയായി പക്ഷിക്കൂട്ടത്തെയാകെ ഒരേ സമയം ബാധിക്കാനാണ് സാധ്യത. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി നാടവിരകള്‍ പക്ഷിക്കൂട്ടത്തിലെ ചുരുക്കം ചില പക്ഷികളെ മാത്രം ബാധിക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്. നാടവിരബാധയില്‍ വിരയുടെ 'പ്രോഗ്ലോട്ടിഡ്' എന്ന് പേരുള്ള ചെറിയ ശരീര കഷ്ണങ്ങള്‍ കാഷ്ടത്തില്‍ കാണാന്‍ കഴിയും. കൊക്കറ്റു പക്ഷികള്‍, കൊന്യൂര്‍ തത്തകള്‍, അലങ്കാര പ്രാവുകള്‍ എന്നിവയില്‍ നാടവിരകള്‍ സാധാരണയായി കാണാറുണ്ട്.

താറാവ്, ടര്‍ക്കി കോഴികള്‍, പ്രാവുകള്‍, ഫിഞ്ചുകള്‍ എന്നിവയെ വലിയ തോതില്‍ കണ്ടുവരാറുള്ള പ്രോട്ടോസോവല്‍ പരാദരോഗമാണ് കോക്‌സീഡിയ രോഗം. ഐമിറിയ എന്നയിനം ഏകകോശ പ്രോട്ടോസോവല്‍ പരാദമാണ് രോഗത്തിന് കാരണമാവുന്നത്. രക്തം കലര്‍ന്ന വയറിളക്കം, വരണ്ട പൂവും താടയും, നിര്‍ജ്ജലീകരണം, ചിറക് താഴ്ത്തി കൂട്ടം കൂടി നില്‍ക്കല്‍ എന്നിവ പക്ഷികളിലെ കോക്‌സീഡിയ രോഗത്തിന്റെ ലക്ഷണമാണ്. രോഗനിര്‍ണ്ണയത്തിന് കാഷ്ട പരിശോധന അനിവാര്യമാണ്.

👉വിരബാധ എങ്ങനെ തിരിച്ചറിയാം

പക്ഷികളുടെ കാഷ്ടം 'ഫ്‌ളോട്ടേഷന്‍ & സെഡിമെന്റേഷന്‍' എന്ന പ്രക്രിയയ്ക്ക് വിധേയമാക്കി തുടര്‍ന്ന് മൈക്രോസ്‌കോപ്പ് വഴി പരിശോധിച്ചാല്‍ രോഗകാരിയായ വിരയുടെ മുട്ടകള്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതിനുള്ള സൗകര്യങ്ങള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. ഓരോയിനം വിരകള്‍ക്കും പ്രത്യേകം മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ കാഷ്ട പരിശോധന നടത്തുന്നതാണ് ഉത്തമം. വിരകരളുടെ ശരീര ഭാഗങ്ങളും, വിരകളേയും ചിലപ്പോള്‍ നേരിട്ട് കാഷ്ടത്തില്‍ കാണാനും കഴിയും. ചത്ത പക്ഷികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന വഴിയും രോഗനിര്‍ണ്ണയം നടത്താവുന്നതാണ്.

👉പക്ഷികള്‍ക്ക് വിരമരുന്നുകള്‍ നല്‍കുമ്പോള്‍

ഏതിനത്തില്‍പ്പെട്ട വിരയാണെന്നതും, പക്ഷികളുടെ ഗരീരഭാരം, ഇനം, പ്രായം എന്നിവയെല്ലാം നിര്‍ണ്ണയിച്ചതിന് ശേഷം കൃത്യമായ അളവില്‍ വിരമരുന്നുകള്‍ നല്‍കേണ്ടത് പ്രധാനമാണ്. ഇത് കൂടാതെ കൃത്യമായ ഇടവേളകളില്‍ വിരകളെ പ്രതിരോധിക്കുന്നതിനായി പൊതുവായും മരുന്നുകള്‍ നല്‍കാം.

ഫെന്‍ബെന്റസോള്‍, ആല്‍ബെന്റസോള്‍, ഐവര്‍മെക്ടിന്‍, ലെവാമിസോള്‍, പൈറാന്റല്‍, പൈപ്പറസിന്‍ തുടങ്ങിയ മരുന്നുകള്‍ ഉരുളന്‍ വിരകള്‍ക്കും നാടവിരകള്‍ക്കുമെതിരെ ഫലപ്രദമാണ്.
പ്രാസിക്വാന്റല്‍ എന്ന ഘടകം അടങ്ങിയ മരുന്നുകള്‍ നാടവിരകള്‍ക്ക് എതിരെ ഉത്തമമാണ്. ആംബ്രോലിയം, മൊണെന്‍സിന്‍, സള്‍ഫണമൈഡ് തുടങ്ങിയ മരുന്നുകള്‍ കോക്‌സിഡിയ ബാധയ്‌ക്കെതിരെ നല്‍കാം. നിര്‍ണ്ണയിച്ച് കൃത്യ അളവില്‍ പ്രയോഗിക്കാന്‍ ഡോക്ടറുടെ സഹായം തേടണം. പക്ഷികള്‍ക്ക് പ്രത്യേകം പ്രത്യേകമായി ഒരു ഡ്രോപ്പറോ സിറിഞ്ചോ ഉപയോഗിച്ചോ, പക്ഷികള്‍ക്ക് മൊത്തമായി കുടിവെള്ളത്തില്‍ കലക്കിയോ മരുന്ന് നല്‍കാം.

മറ്റു രോഗങ്ങള്‍ ബാധിച്ച പക്ഷികളെ വിര മരുന്നുകള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണം. വിരമരുന്നുകള്‍ നല്‍കുമ്പോള്‍ ശരീര തളര്‍ച്ചയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജീവക ധാതുമിശ്രിതങ്ങളും, പ്രോബയോട്ടിക് ഗുളികകളും, കരള്‍ ഉത്തേജന മരുന്നുകളും വിരയിളക്കിയതിന് ശേഷം പക്ഷികള്‍ക്ക് നല്‍കാം.

ആഹാരങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിച്ച് വെറും വയറ്റില്‍ രാവിലെയോ, വൈകുന്നേരമോ വിരമരുന്നുകള്‍ നല്‍കുന്നതാണ് ഉത്തമം. സാധാരണഗതിയില്‍ മാസത്തില്‍ ഒരു തവണ എന്ന ക്രമത്തില്‍ വിരമരുന്ന് നല്‍കുന്നത് ആവര്‍ത്തിച്ചാല്‍ മതിയെങ്കിലും ശക്തമായ വിരബാധയില്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒരു തവണ കൂടി വിരമരുന്ന് നല്‍കാം. ശേഷം വീണ്ടും കാഷ്ടം പരിശോധിച്ച് വിരസാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തണം.

പക്ഷികളെ പുതുതായി കൊണ്ട് വരുമ്പോള്‍ ചുരുങ്ങിയത് നാല് ആഴ്ച ക്വാറന്റൈന്‍ (പ്രത്യേകം കൂടുകളില്‍ മാറ്റിപ്പാര്‍പ്പിക്കല്‍) നല്‍കാനും, രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് തവണ വിരയിളക്കാനും ശ്രദ്ധിക്കണം.വിരയിളക്കുന്നതിനൊപ്പം ഏവിയറിയും, തീറ്റപ്പാത്രങ്ങളും, പെര്‍ച്ചുകളും എല്ലാം ബ്ലീച്ചിംഗ് പൗഡറോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം.

കടപ്പാട് - www. mathrubhoomi. com

Avian Breeders Club

അറിവുകൾ ഉപകാരപ്രദമെങ്കിൽ share ചെയ്യുക. മറ്റുള്ളവരിലേക്കും എത്തിക്കുക.🙏

24/04/2019

രൂപത്തിലും, ഭാവത്തിലും, സൗന്ദര്യത്തിലും, പാരമ്പര്യ ഘടനയിലും വ്യത്യസ്തമായ നാനൂറോളം ..

പൂച്ച കടിച്ചാൽ ഉടൻ ചെയ്യേണ്ടത്-----++++++++++---------വീട്ടിൽ ഓമനിച്ചു വളർത്തുന്ന പൂച്ചകൾ പൊടുന്നനെ ഒരു ദിവസം അപകടകാരികള...
23/04/2019

പൂച്ച കടിച്ചാൽ ഉടൻ ചെയ്യേണ്ടത്
-----++++++++++---------
വീട്ടിൽ ഓമനിച്ചു വളർത്തുന്ന പൂച്ചകൾ പൊടുന്നനെ ഒരു ദിവസം അപകടകാരികളാവാതിരിക്കാൻ കാലേക്കൂട്ടി തയാറെടുപ്പു വേണം. പേവിഷ ബാധക്കെതിരെ ജനിച്ചു പൂച്ചകൾക്കു മൂന്നാം മാസത്തിൽ പരിശോധനയും പ്രതിരോധ കുത്തിവയ്‌പ്പും സ്വീകരിക്കാം. കേരളത്തിൽ പൂച്ചകളുടെ എണ്ണം വർധിച്ചതായാണ് ഒടുവിലത്തെ മൃഗ സെൻസസിൽ കണ്ടെത്തിയിരിക്കുന്നത്.

അപകടകാരികളെ തിരിച്ചറിയാം

പേ പിടിച്ച മൃഗങ്ങളെ അവയുടെ സ്വഭാവം കൊണ്ടു തിരിച്ചറിയാനാകും. പ്രത്യേക പ്രകോപനമൊന്നും കൂടാതെ തന്നെ പട്ടിയോ പൂച്ചയോ ആക്രമിക്കാനൊരുങ്ങുന്നുവെങ്കിൽ സൂക്ഷിക്കണം. വായിൽനിന്ന് ഉമിനീരൊഴുകുക, കീഴ്‌ത്താടി തൂങ്ങിക്കിടക്കുക എന്നിവയും രോഗമുള്ള മൃഗങ്ങളുടെ ലക്ഷണമാണ്. പേ പിടിച്ച നായയുടെയും പൂച്ചയുടെയും ഉമിനീരിൽ ആറു ദിവസം മുൻപുതന്നെ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. പനി, തലവേദന, കണ്ണിനു ചുവപ്പ്, ദേഹമാകെ ചൊറിച്ചിൽ, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ശബ്‌ദവ്യത്യാസം, ഉറക്കമില്ലായ്‌മ, കാറ്റിനോടും വെള്ളത്തിനോടും ഭയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്‌ധപരിശോധന നടത്തണം.

പൂച്ച കടിച്ചാൽ എന്തു ചെയ്യണം?

മുറിവ് ശുദ്ധജലം ഉപയോഗിച്ചു നന്നായി കഴുകണം. ഒഴുകുന്ന വെള്ളത്തിനു നേരെ കടിയേറ്റ ഭാഗം കുറേനേരം വയ്‌ക്കാം. അണുനാശിനി ഉപയോഗിച്ചു കഴുകുകയും വേണം. മുറിവിൽ നിന്നു രക്‌തം വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ടു കെട്ടിവയ്‌ക്കാം. പ്രാഥമിക ശുശ്രൂഷയ്‌ക്കു ശേഷം കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ആഴം കൂടിയ മുറിവ്, മുറിവേറ്റ ഭാഗം ചുവന്നു തടിച്ചു നീരു വയ്‌ക്കുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.

കടിയേറ്റാലുടനെ ഐഡിആർവി

പൂച്ചയുടെ കടിയും മാന്തലുമേറ്റു ഗുരുതരമായ നിലയിലെത്തുന്നവർക്ക് ഐഡിആർവി (ഇൻട്ര ഡെൽമൽ റാബീസ് ആന്റി വാക്‌സിനേഷൻ) കുത്തിവയ്‌പ്പാണു നൽകുന്നത്. ഇതോടൊപ്പം ടിടിയും എടുക്കുന്നു. നാലു തവണയായി ഒരു മാസം കൊണ്ടാണ് ഐഡിആർവി ഒരു കോഴ്‌സ് പൂർത്തിയാക്കുന്നത്. പ്രത്യേക പഥ്യമില്ല. അതേസമയം മദ്യം ഒഴിവാക്കണം. 4000 രൂപയോളം വില വരുന്ന കുത്തിവയ്‌പ്പ് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്.

Address

Mananthavadi , Kalpatta < Sulthan Bethery
Kalpatta
670645

Alerts

Be the first to know and let us send you an email when Dr VET Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr VET Kerala:

Share

Category