12/08/2026
ലാൽജി ഡോക്ടറും മണിക്കുട്ടിയും.
കർഷകന് ഏറ്റവും പ്രിയപ്പെട്ട ഡോക്ടറായിരുന്നു ലാൽജി ഡോക്ടർ ഏതു സമയത്ത് വിളിച്ചാലും കോൾ അറ്റൻറ് ചെയ്യും അപ്പോൾ തന്നെ വരികയും ചെയ്യും.
എന്നാൽ ഫീസ് കുറച്ച് കൂടുതലാണെങ്കിലും ലാൽജി ഡോക്ടർ എല്ലാവർക്കും താല്പര്യമായിരുന്നു, തന്റേതായ ചികിത്സാരീതിയും കൈപ്പുണ്യവും കൊണ്ട് താൻ കൈവെക്കുന്ന പശുക്കളെല്ലാം രക്ഷപ്പെടും എന്നതാണ് ലാൽജി ഡോക്ടർ പ്രത്യേകത ഏത് പാതിരാത്രിക്കും വരാൻ സന്നദ്ധനാണ്.
അതുകൊണ്ടുതന്നെ എല്ലാവരും ലാൽജി ഡോക്ടറെ തന്നെ ഇഷ്ടപ്പെട്ടിരുന്നു
എന്നാൽ തന്റേതായ ചില കാർക്കശ സ്വഭാവങ്ങളും ഡോക്ടർക്ക് ഉണ്ടായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കർഷകന്റെ കോൾ വന്നു പശു പ്രസവിക്കാനുള്ള ലക്ഷണങ്ങൾ എല്ലാം കാണിക്കുന്നുണ്ട് പക്ഷേ എങ്കിൽ കുട്ടി പുറത്തേക്ക് വരുന്നില്ല കുട്ടിയുടെ വാലാണ് പുറത്തേക്ക് വന്നിരിക്കുന്നത്
ഡോക്ടർക്ക് കാര്യം മനസ്സിലായി ഡോക്ടർ വന്നു ഒരുപാട് സമയം പണിപ്പെട്ട് അവസാനം കുട്ടിയെ പുറത്തെടുത്തു,
പുറത്തെടുത്തപ്പോഴേക്കും താൻ കുത്തിവെച്ച പ്രീമിയം സെമനിൽ ഉള്ള ഒരു HF ന്റെ പശുക്കിടാവാണ് കുട്ടിയേ ഡോക്ടർക്ക് ഒറ്റകാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു പക്ഷേ എങ്കിൽ ഡോക്ടർ തന്നെ തരിച്ചു പോകുന്ന ഒരു മറുപടി അപ്പുറത്തുനിന്ന് കർഷകന്റെ ഭാഗത്തുനിന്ന് വന്നു എന്തൊക്കെയായാലും പശുക്കിടാവിനെ ഇവിടെ നിർത്താൻ പറ്റില്ല ഞാൻ ഇതിനെ ഒഴിവാക്കും ഡോക്ടർക്ക് അത് കേട്ടിട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല ഡോക്ടർ പറഞ്ഞു അതിനെ ഒഴിവാക്കരുത് അത് പ്രീമിയം ആണ് അതിന്റെ ഗുണഗണങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു
എല്ലാം കേട്ട് നിന്ന കർഷകൻ വീണ്ടും പറഞ്ഞു എന്റെ പൊന്നു സാറേ ഇന്നത്തെ കാലിത്തീറ്റ വില വെച്ചിട്ടൊന്നും ഇതിനെ ഒന്നും വളർത്തിയെടുത്തിട്ട് നമുക്ക് മുതലാവുകയില്ല എത്ര പാല് കിട്ടുമെങ്കിലും എനിക്ക് എനിക്ക് നിർത്താൻ പറ്റില്ല ഡോക്ടർ വീണ്ടും അയാളെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി ഒഴുവിൽ കർഷകൻ ഡോക്ടറോട് പെട്ടെന്നൊരു മറുപടി എന്ന രീതിയിൽ പറഞ്ഞു സാറിന് വേണമെങ്കിൽ കൊണ്ടുപോക്കോ എനിക്കൊന്നും തരണ്ട
അത് കേട്ടപ്പോൾ ഡോക്ടർക്ക് ഒരല്പം ദേഷ്യം തോന്നി ദേഷ്യത്തിന്റെ പുറത്തെടുത്ത ഒരു തീരുമാനം എന്നപോലെ ഡോക്ടർ കർഷകനോട് പറഞ്ഞു
അങ്ങനെയാണെങ്കിൽ ഇതിനെ ഞാൻഅങ്ങ് കൊണ്ടുപോവുകയാണ്
അങ്ങനെ ലാൽജി ഡോക്ടർ അന്നത്തെ ഫീസ് ഒന്നും വാങ്ങാതെ ഒരു ആയിരം രൂപയും കൂടെ കർഷകന് കൊടുത്ത് അതിനേ കൊണ്ടുപോയി മിൽക്ക് റിപ്ലേസറും മറ്റു സപ്ലിമെന്റുകളും ഒക്കെ കൊടുത്ത് ലാൽജി ഡോക്ടർ പശുക്കുട്ടിയെ വളർത്താൻ തുടങ്ങി മണിക്കുട്ടി എന്ന് അവൾക്ക് പേരിട്ടു പതിയെ പതിയെ ലാൽജി ഡോക്ടറെ കർഷകർക്ക് കിട്ടാതെയായി ലാൽജി ഡോക്ടർ മണിക്കുട്ടിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി വീട്ടിലെ കാര്യങ്ങളിൽ പോലും ശ്രദ്ധയില്ല വീട്ടിൽ നിന്നും നാട്ടിൽ നിന്നും കർഷകരുടെ ഇടയിൽ നിന്നും എല്ലാം ലാൽജി ഡോക്ടറെ പറ്റി മുറുമുറുപ്പ് ഉണ്ടായിക്കൊണ്ടേയിരുന്നു.
പതിയെ പതിയെ മണിക്കുട്ടി വളർന്ന് പുല്ല് തിന്നാൻ തുടങ്ങി. മണിക്കുട്ടി പുല്ല് തിന്നാൻ തുടങ്ങിയപ്പോഴേക്കും ലാൽജി ഡോക്ടർ കൂടുതൽ സന്തോഷവാനായി പലരും അടങ്കം പറയാൻ തുടങ്ങി. ആ റോഡിൽ നിന്ന് പുല്ല് ചെത്തുന്നത് നമ്മുടെ ലാൽജി ഡോക്ടർ അല്ലേ, ഞാനും ഇന്നലെ കണ്ടിരുന്നൂ അയാൾക്കിത് എന്തിന്റെ കേടാ, അങ്ങനെ വഴിയിൽ നിന്നും അവിടുന്നും ഇവിടുന്നും കാണുന്ന പുല്ലുകളെല്ലാം ചെത്തി തന്റെ കിടാവിന് കൊണ്ടുകൊടുക്കും
കാലിത്തീറ്റകളും, സപ്ലിമെന്റുകളും വേറെ, പതിയ പതിയെ മണിക്കുട്ടി വളർന്നു
ഒരു വലിയ മണിക്കുട്ടി ആകാൻ തുടങ്ങി
അങ്ങനെയിരിക്കെ കൂടുതൽ സമയവും മണിക്കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്ന തന്റെ പോക്ക് ശരിയല്ല എന്ന് തോന്നിത്തുടങ്ങി ഓരോ ദിവസവും കഴിയുതോറും മണിക്കുട്ടിക്ക് വേണ്ടിയാണ് സമയമെല്ലാം ചെലവായികൊണ്ടിരിക്കുന്നത് തന്റെ കയ്യിൽ പൈസ്ക്ക് ബുദ്ധിമുട്ട് വന്നു തുടങ്ങി തൻറെ വീട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ട് വന്നു തുടങ്ങി അങ്ങനെ ഓരോ ദിവസവും കടന്നുപോയി
മണിക്കുട്ടിയുടെ എട്ടാം മാസം മണിക്കുട്ടി ഹീറ്റ് കാണിച്ചു. അങ്ങോട്ട് ഹീറ്റിന്റെ ഘോഷയാത്ര തന്നെയായിരുന്നു ഒടുവിൽ ലാൽജി ഡോക്ടർ മണിക്കുട്ടിയെ കുത്തിവെച്ചു ഇൻസമിനേഷൻ സക്സസ് ആദ്യത്തെ കുത്തിൽ തന്നെ മണിക്കുട്ടി ചനയേറ്റു
അങ്ങനെ മണിക്കുട്ടിയുടെ ഒൻപതാം മാസം വരെ ലാൽജി ഡോക്ടർ മണിക്കുട്ടിയെ നല്ല രീതിയിൽ നോക്കി തന്റെ അവസ്ഥകൾ വളരെ മോശമായിപോയി എന്നാൽ താൻ സാമ്പത്തികമായും അല്ലാതെയും തന്റെ ചുറ്റുപാടുകൾ മണിക്കുട്ടിക്ക് പറ്റിയതായിരുന്നില്ല
അങ്ങനെ ലാൽജി ഡോക്ടർ വീണ്ടും കേസുകൾ എടുക്കാൻ തുടങ്ങി കേസുകൾ എടുത്ത് ലാൽജി ഡോക്ടർ ഒരല്പം ബിസി ആയപ്പോഴേക്കും മണിക്കുട്ടി ഒൻപത് മാസം പൂർത്തിയായിരുന്നു അത്രകണ്ട് മണിക്കുട്ടിയെ ശ്രദ്ധിക്കാൻ പറ്റാതിരുന്ന ലാൽജി ഡോക്ടർ
ഒരു ദിവസം മണിക്കുട്ടിയെ കണ്ട് ഞെട്ടിപ്പോയി അവളുടെ ദേഹത്ത് അവിടെയും ഇവിടെയും എല്ലാം മൂന്ന് നാല് മുഴകൾ തനിക്ക് ഒറ്റനോട്ടത്തിൽ തന്നെ സംഭവം മനസ്സിലായി ഇത് ചർമ്മ മുഴയാണ് താൻ ട്രീറ്റ്മെന്റുകൾ എല്ലാം മണിക്കുട്ടിക്ക് ചെയ്തു കൊടുത്തു ചികിത്സ എല്ലാം ചെയ്തു എങ്കിലും ലംബി സ്കിന്നിന് പിന്നാലെ മണിക്കുട്ടിയുടെ ചന അയഞ്ഞ് പോയീ
അവളുടെ കിടാവ് ചത്തുപോയെങ്കിലും മണിക്കുട്ടിയെ ഡോക്ടർ രക്ഷിച്ചു വീണ്ടും അടുത്ത അടുത്ത പണി എന്നപോലെ മണിക്കുട്ടിക്ക് യൂട്രസിൽ ഇൻഫെക്ഷൻ ആയി യൂട്രസ് ഇൻഫെക്ഷൻ ചികിത്സ ചെയ്ത് ഭേതമായപ്പോഴേക്കും അകിട് കല്ലിച്ചു. തന്റെ സമനില ആകെ തെറ്റി.
തന്റെ മണിക്കുട്ടി തനിക്ക് നഷ്ടപ്പെടുന്നത് പോലെ തനിക്ക് തോന്നി എല്ലാവരും ഡോക്ടറെ കുറ്റപ്പെടുത്തി. ഇത്രയും നാൾ താൻ എല്ലാ തിരക്കുകളും ഉപേക്ഷിച്ച് തന്റെ സമയം ചെലവഴിച്ചിട്ടും മണിക്കുട്ടിയെ തനിക്ക് സന്തോഷവതിയായ ഒരു അമ്മയാക്കാൻ സാധിച്ചില്ലല്ലോ എന്ന വിഷമം ലാൽജി ഡോക്ടർക്ക് ഉണ്ടായി.
ഒടുവിൽ മനസ്സുമടുത്ത് മണിക്കുട്ടിയെ ഉപേക്ഷിച്ചു കളഞ്ഞു അതിനുശേഷം ലാൽജി ഡോക്ടർ ഒരു കർഷകനോടും അല്പം പോലും കാർക്കഷ്യ സ്വഭാവം കാണിക്കാറില്ല എപ്പോഴും കർഷകനോട് സ്നേഹത്തോടെ ഇടപെടുന്ന ലാൽജി ഡോക്ടറുടെ സേവനങ്ങൾ ഇപ്പോഴും കർഷകന് ലഭ്യമാണ്